Social Media
എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ വന്ന് വീണുi; നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥന; ശ്രീലക്ഷ്മി ശ്രീകുമാർ
എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ വന്ന് വീണുi; നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥന; ശ്രീലക്ഷ്മി ശ്രീകുമാർ
ബിഗ് ബോസ് ആദ്യ സീസണിലൂടെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അവതാരകയായ ശ്രീലക്ഷ്മി ശ്രീകുമാര്‍. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി. ബിഗ് ബോസിന് പിന്നാലെയാണ് താരപുത്രിയുടെ വിവാഹം കഴിഞ്ഞത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവിനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച താരം അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു. ‘എന്റെ അഭിലാഷങ്ങള്‍ നിന്നില്‍ ആണ് വന്ന് നിന്നത്. നീയാണ് എന്റെ അവസാനത്തെ പ്രാര്‍ത്ഥനയും. എന്നര്‍ത്ഥം വരുന്ന രണ്ടുവരി ഹിന്ദി കവിതയാണ് ചിത്രത്തിനൊപ്പം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ കുറിച്ചിരിക്കുന്നത്. ശ്രീലക്ഷ്മിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
ദുബായില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ആണ് ശ്രീലക്ഷ്മിയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. വിവാഹ ശേഷം ദുബായിലാണ് ശ്രീലക്ഷ്മിയും ജിജിനും സ്ഥിര താമസമാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ജിജിനുമായുളള ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്.
തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും സജീവമാകാറുണ്ട് ശ്രീലക്ഷ്മി ശ്രീകുമാര്‍. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ താരപുത്രി പങ്കുവെക്കാറുണ്ട്. ശ്രീലക്ഷ്മി ശ്രീകുമാറിന്റെതായി വരാറുളള പോസ്റ്റുകള്‍ നിമിഷ നേരം കൊണ്ട് വൈറലാകാറുണ്ട്. ബിഗ് ബോസ് താരത്തിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു.
