Malayalam
ഇന്നലെ സുധിയോട് സംസാരിച്ചിരുന്നു… ഇന്ന് അത് മുഴുവൻ മനസിൽ തറഞ്ഞു നിൽക്കുന്നു; ഗോകുലം ഗോപാലൻ
ഇന്നലെ സുധിയോട് സംസാരിച്ചിരുന്നു… ഇന്ന് അത് മുഴുവൻ മനസിൽ തറഞ്ഞു നിൽക്കുന്നു; ഗോകുലം ഗോപാലൻ
സിനിമാ താരവും മിമിക്രി ആർട്ടിസ്റ്റുമായി കൊല്ലം സുധി അപകടത്തിൽ മരിച്ചെന്ന വാർത്തയോടെയാണ് കേരളം ഇന്ന് ഉണർന്നത്. ഒരു ചാനലിന്റെ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്ത് വടകരയിൽ നിന്ന് മടങ്ങുന്നതിനിടെ പുലർച്ചെ 4.30നായിരുന്നു അപകടം നടന്നത്.
കൊല്ലം സുധിയുടെ നിര്യാണം എല്ലാവരെയും ഞെട്ടിച്ചതായി ഫ്ളവേഴ്സ് ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞിരിക്കുന്നത്. ഇന്നലെ സുധിയോട് സംസാരിച്ചിരുന്നു. ഇന്ന് അത് മുഴുവൻ മനസിൽ തറഞ്ഞു നിൽക്കുന്നു എന്നും അദ്ദേഹം വേദനയോടെ ഓർത്തു. ഇന്നലെ സുധി നടത്തിയ കലാപ്രകടനങ്ങൾ വടകരക്കാരുടെ മനസ്സിൽ നിന്നും ഇതുവരെയും മാഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോകുലം ഗോപാലൻ അടക്കമുള്ളവർ പങ്കെടുത്ത കോഴിക്കോട് വടകരയിൽ ഇന്നലെ നടന്ന 24 കണക്റ്റിൻറെ മെഗാ ഷോയിൽ കൊല്ലം സുധി കലാപ്രകടങ്ങൾ കാഴ്ച്ചവെച്ചിരുന്നു. അതിന്റെ ഓർമ മനസിൽ നിന്നും മായും മുൻപ് സുധി വിട പറഞ്ഞതിന്റെ വേദന അദ്ദേഹം പങ്കുവെച്ചു.
സിനിമകളിലും ടിവി ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ജഗദീഷിനെ അനുകരിച്ച് ഏറെ കയ്യടി നേടിയിട്ടുള്ള താരം കൂടിയായിരുന്നു അദ്ദേഹം. പല വേദികളിലും ബിനു അടിമാലി, ഉല്ലാസ് എന്നിവര്‍ക്കൊപ്പം സുധി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഇവര്‍ ഒന്നിച്ച് സ്റ്റേജില്‍ എത്തുമ്പോള്‍ തന്നെ കാണികളില്‍ ആവേശം നിറയുമായിരുന്നു. അക്കൂട്ടത്തിലെ ഒരു ചിരി മാഞ്ഞതിന്റെ ഞെട്ടലിലാണ് കലാകേരളം. മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന് എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും വാട്സപ്പ് സ്റ്റാറ്റസുകളിലും മറ്റും ചിത്രത്തിലെ നടന്റെ സംഭാഷണം ഇടംപിടിക്കാറുണ്ട്. കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്റ്റോറി, കേശു ഈ വീടിന്റെ നാഥന്, എസ്കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നിവയാണ് സുധി അഭിനയിച്ച മറ്റ് സിനിമകള്‍.
