Connect with us

ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ, രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു; വേദനയോടെ ടിനി ടോം

Malayalam

ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ, രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു; വേദനയോടെ ടിനി ടോം

ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ, രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു; വേദനയോടെ ടിനി ടോം

കഴിഞ്ഞദിവസം സുധിക്കൊപ്പം എടുത്ത ഒരു ഫോട്ടോ പങ്കുവെച്ച് നടൻ ടിനി ടോം. ഇന്നലെ വേദിയിൽ താനും സുധിയും ഒരുമിച്ചായിരുന്നുവെന്നും സുധിയുടെ മരണം തനിക്ക് വിശ്വസിക്കാൻ ആകുന്നില്ലെന്നും ടിനി ഫേസ്ബുക്കിൽ കുറിച്ചു. ഷോ അവസാനിച്ച് പിരിയുന്നതിന് മുമ്പായിരുന്നു സുധിയുടെ ആഗ്രഹപ്രകാരം ഒരു ഫോട്ടോ എടുത്തതെന്നും ഇങ്ങനെ ഇടാൻ വേണ്ടിയാണോ എനിക്ക് ഈ ചിത്രം അയച്ചത് എന്നും ഫോട്ടോയ്ക്കൊപ്പം ടിനി വേദനയോടെ കുറിച്ചു. ഇന്നലെ സുധി പങ്കെടുത്ത പരിപാടിയിൽ ടിനി ടോമും ഉണ്ടായിരുന്നു.

ടിനി ടോമിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട്‌ വണ്ടികളിൽ ആയിരിന്നു ഞങ്ങള് തിരിച്ചത്, പിരിയുന്നതിനു മുൻപ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ചു ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു… ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത് …മോനെ ഇനി നീ ഇല്ലേ ……🙏 ആദരാഞ്ജലികൾ മുത്തേ, ടിനി കുറിച്ചു.

ഇന്ന് പുലർച്ചെ 4.30 ന് ആണ് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്.ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുക ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല

കൊല്ലം സുധിക്കൊപ്പം അപകടത്തിൽപ്പെട്ട ബിനു അടിമാലി, മഹേഷ് എന്നിവർ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്. മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അൽപസമയം മുൻപ് ബിനുവിന്റെ സ്കാനിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ നടന്നിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചെറിയ പൊട്ടലുണ്ട്. തലയിൽ ചെറിയ ചതവും നട്ടെല്ലിന്റെ ഭാഗത്തും ചില പ്രശ്നങ്ങൾ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്നും വരുന്ന വിവരം. കലാഭവൻ പ്രസാദ് ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തിച്ചേർന്നിട്ടുണ്ട്.

More in Malayalam

Trending

Recent

To Top