സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ മലയാളികൾ. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ചാനലിന്റെ പ്രോഗ്രാമിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സുധി അപ്രതീക്ഷിതമായി വിടപറയുമ്പോള്‍ വലിയ ഞെട്ടലിലാണ് മലയാള സിനിമാ, സീരിയല്‍ ലോകം. കൊല്ലം സുധിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ ഓര്‍മകളും വിയോഗവാര്‍ത്ത ഏല്‍പ്പിച്ച ദുഖവും പങ്കുവച്ചിരിക്കുകയാണ് നടി സാസ്വിക
കൊല്ലം സുധിയുടെ വിയോഗ വാര്‍ത്ത തനിക്ക് വല്ലാത്തൊരു ആഘാതമായെന്ന് നടി സാസ്വിക പ്രതികരിച്ചു. മൂന്ന് വര്‍ഷക്കാലത്തോളമായി കൊല്ലം സുധിയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ബന്ധങ്ങളിലും സമീപനത്തിലും നിഷ്കളങ്കത സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക അനുസ്മരിക്കുന്നു.
കുടുംബത്തോട് വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്ന കലാകാരനായിരുന്നു കൊല്ലം സുധിയെന്ന് സാസ്വിക പറയുന്നു. സുധിച്ചേട്ടനും ഭാര്യയുമായുള്ള അടുപ്പം വളരെ തീവ്രമായിരുന്നു. മരണ വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ആ ചേച്ചിയുടെ മുഖമാണ് ഓര്‍ത്തത്. ഞാന്‍ ഇപ്പോള്‍ നാട്ടിലില്ല. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഇപ്പോള്‍ എത്താന്‍ കഴിയുന്നില്ല എന്നതും വേദനിപ്പിക്കുന്നു. സാസ്വിക പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...