Connect with us

ബ്ലാക്ക് നിറത്തിലുള്ള ടി ഷർട്ടും,വെള്ള ജീനും ധരിച്ച് ദിലീപ്! അച്ഛനും അമ്മയ്ക്കും മാച്ചാകുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞ് മാമാട്ടിയും; താരദമ്പതികൾ പോയത് അവിടേക്കോ? വിഡിയോയ്ക്ക് പിന്നിൽ

Malayalam

ബ്ലാക്ക് നിറത്തിലുള്ള ടി ഷർട്ടും,വെള്ള ജീനും ധരിച്ച് ദിലീപ്! അച്ഛനും അമ്മയ്ക്കും മാച്ചാകുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞ് മാമാട്ടിയും; താരദമ്പതികൾ പോയത് അവിടേക്കോ? വിഡിയോയ്ക്ക് പിന്നിൽ

ബ്ലാക്ക് നിറത്തിലുള്ള ടി ഷർട്ടും,വെള്ള ജീനും ധരിച്ച് ദിലീപ്! അച്ഛനും അമ്മയ്ക്കും മാച്ചാകുന്ന തരത്തിലുള്ള വസ്ത്രം അണിഞ്ഞ് മാമാട്ടിയും; താരദമ്പതികൾ പോയത് അവിടേക്കോ? വിഡിയോയ്ക്ക് പിന്നിൽ

ദിലീപിന്റെ കുടുംബ വിശേഷം അറിയാൻ പ്രേക്ഷകർക്ക് പ്രേത്യക താല്പര്യമാണ്. വിവാഹം കഴിഞ്ഞവേളയിൽ ക്യാമറ കണ്ണുകളിൽ നിന്നും അകലം പാലിച്ചിരുന്ന കാവ്യ ഇപ്പോൾ പരിപാടികളിൽ എത്തുമ്പോൾ നിറഞ്ഞ ചിരിയോടെയാണ് ആരാധകരോട് ഇടപെടുന്നത്.

കഴിഞ്ഞ ദിവസം ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന മഹാലക്ഷ്മിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

താര കുടുംബത്തെ കണ്ട് ഒപ്പം നിന്ന് ഫോട്ടോ പകർത്താൻ എത്തിയവർക്ക് ഒപ്പം മഹാലക്ഷ്മിയും ചിരിച്ച് പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ട് എല്ലാവരും ചോദിക്കുന്നത് മഹാലക്ഷ്മി വളരെ പെട്ടന്നാണല്ലോ വലുതാകുന്നതെന്നാണ്. ന്യൂലി മാരീഡ് കപ്പിളിനെ പോലെയുള്ള ഡ്രസിങ് കോഡ് ആണ് ഇരുവരും ധരിച്ചിരിക്കുന്നത്. മകളുടെ ജനനത്തോടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ എല്ലാം കാവ്യ പൂർണ്ണമായും മാറ്റിക്കൊണ്ട് പഴയ ലുക്കിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊതുവെ സൽവാർ മാത്രം ധരിച്ചു ഫങ്ഷന് എത്തിക്കൊണ്ടിരുന്ന കാവ്യ പുത്തൻ ചിത്രങ്ങളിൽ ജീൻ + കുർത്തി ആണ് വേഷം. ബ്ലാക്ക് നിറത്തിൽ നിറയെ വെള്ള പൊട്ടുകൾ ഉള്ള കുർത്തി ആണ് കാവ്യ ധരിച്ചിരിക്കുന്നത്.

ഭാര്യയുടെ വസ്ത്രത്തിനു ചേരുന്ന വേഷം ധരിച്ചുകൊണ്ടാണ് ദിലീപ് പുത്തൻ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ബ്ലാക്ക് നിറത്തിലുള്ള ടി ഷർട്ടും,വെള്ള ജീനും ആണ് ദിലീപിന്റെ വേഷം മകൾ അച്ഛനും അമ്മയ്ക്കും മാച്ചാകുന്ന തരത്തിലുള്ള വസ്ത്രം ആണ് മകൾ അണിഞ്ഞിരിക്കുന്നത്. മീനാക്ഷിയെ കാണാത്തതിലുള്ള പരിഭവവും ആരാധകർ പങ്കിടുന്നുണ്ട്.

അടുത്തിടെ ഒരു കല്യാണ വീഡിയോയിൽ കാവ്യയുടെ ഒക്കത്തിരുന്ന് കളി ചിരികൾ കാണിച്ചിരുന്ന മഹാലക്ഷ്മി പുതിയ വീഡിയോയിൽ മുതിർന്ന കുട്ടികളെപോലെ ബാഗ് ധരിച്ച് നടന്ന് വരുന്നതാണ് കാണാൻ സാധിക്കുന്നത്. മഹാലക്ഷ്മിയെ ചേർക്കാൻ ആയി സ്‌കൂളിൽ വന്നതാണ്. കുട്ടിയുടെ തോളിൽ ബാഗ് ഉണ്ട് എന്ന് ചിലർ പറയുമ്പോൾ, അതാകില്ല എന്തോ ചെക്കപ്പിനായി ഹോസ്പിറ്റലിൽ എത്തിയതാണ്, കൈയ്യിൽ ടെസ്റ്റ് ചെയ്തതിന്റെ അടയാളം ഉണ്ട് എന്നാണു മറ്റു ചില ആരാധകരുടെ കണ്ടെത്തൽ. അതേസമയം ഇത് മീനാക്ഷിയുടെ അടുത്തേക്കുള്ള യാത്ര തന്നെ എന്ന് പറയുന്നവരും കുറവല്ല.

കുറുമ്പിന് യാതൊരു കുറവും മാമാട്ടി എന്ന മഹാലക്ഷ്മിക്ക് വന്നിട്ടില്ല എന്ന് പുത്തൻ ചിത്രങ്ങൾ വൈറൽ ആകുമ്പോൾ മനസിലാക്കാൻ കഴിയും. ആരാധകർ പടം എടുക്കുന്നത് കാണുമ്പൊൾ ആദ്യം ചെറിയ നാണം വരുന്നുണ്ടെങ്കിലും പയ്യെ,അച്ഛനും അമ്മയ്ക്കും ഒപ്പം പോസ് ചെയ്യുന്നതും സോഷ്യൽ മീഡിയ വഴി വൈറലാകുന്ന വീഡിയോയിൽ ഉണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top