Malayalam
ബിഗ് ബോസിൽ അടിവസ്ത്രത്തിന്റെ പേരിലും വഴക്ക്! ഭർത്താവും ഇനി വസ്ത്രം തൊടേണ്ടന്ന് സജ്‌ന!
ബിഗ് ബോസിൽ അടിവസ്ത്രത്തിന്റെ പേരിലും വഴക്ക്! ഭർത്താവും ഇനി വസ്ത്രം തൊടേണ്ടന്ന് സജ്‌ന!
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ സജ്‌നയും ഫിറോസും മിഷേലും ഒറ്റ ദിവസം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ഇവർ ആദ്യം തന്നെ സമാധാനപരമായി പോയിക്കൊണ്ടിരുന്നു മറ്റ് മത്സരാര്‍ഥികള്‍ക്ക് ഇടയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പുറത്ത് കണ്ട കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാനെന്ന വിധത്തില്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതോടെയാണ് കാര്യങ്ങള്‍ കുഴപ്പത്തിലായത് . ഇതോടെ ഫിറോസിനെ എല്ലാവരും മാറ്റി നിര്‍ത്തി. ഭര്‍ത്താവിനെ മറ്റുള്ളവർ ഒറ്റപ്പെടുതുത്തുന്നു എന്നതിൽ വിഷമം തോന്നിയ സജ്‌ന വലിയ പ്രശ്‌നമായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ ഉണ്ടാക്കിയിരുന്നു.
ആത്മഹത്യ ശ്രമം നടത്തുമെന്ന തരത്തിലുള്ള സംസാരം വന്നതോടെ ബിഗ് ബോസ് സജ്നയെ താക്കീത് ചെയ്തിരുന്നു. തിരിച്ച് പോവണമെങ്കില്‍ പോവാമെന്നും പറഞ്ഞതോടെ സജ്‌ന തന്റെ നിലപാടുകള്‍ തിരുത്തി. എന്നാല്‍ പന്ത്രണ്ടാമത്തെ ദിവസം തുടങ്ങിയപ്പോള്‍ അലക്കിയ വസ്ത്രങ്ങള്‍ എടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നം ചൂണ്ടി കാണിച്ചാണ് സജ്‌ന എത്തിയത്.
തന്റെ അടിവസ്ത്രം എടുത്ത് പൊതുസ്ഥലത്ത് ഇട്ടുവെന്ന് ആരോപിച്ചാണ് സജ്‌ന പ്രശ്നം ഉണ്ടാക്കിയത്. മണിക്കുട്ടനും അനൂപും ഇതാരുടെയാണെന്ന് ചോദിച്ചുവെന്നും എന്നോട് ചോദിക്കാതെ എന്റെ സാധനങ്ങള്‍ എടുത്തത് ശരിയായില്ലെന്നും ഭാഗ്യലക്ഷ്മിയോടായി പറയുന്നു. ഇതിലൊരു തീരുമാനം എടുക്കാമെന്ന് ഭാഗ്യലക്ഷ്മി ഉറപ്പുനല്കുന്നുണ്ട്.
ഡിംപലാണ് ഉണങ്ങിയ വസ്ത്രം എടുത്തോണ്ട് വന്നതെന്ന് പറഞ്ഞത് കേട്ടതോട് കൂടി സജ്‌ന വീണ്ടും വലിയ ദേഷ്യത്തിലായി. എന്നാല്‍ സജ്‌നയുടെ ഭര്‍ത്താവ് ഫിറോസ് ഖാന്‍ ആയിരുന്നു വസ്ത്രമെടുത്ത് ഹൗസിനുള്ളില്‍ വെച്ചത്. ഇക്കാര്യം പൊതുമധ്യത്തില്‍ നിന്ന് ഫിറോസ് പറഞ്ഞതോടെ സജ്‌ന പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയായി. അതോടെ ഭര്‍ത്താവിനെതിരെയും സജ്‌ന വഴക്കുണ്ടാക്കി. ഇക്കയും വസ്ത്രമെടുക്കണ്ട എന്ന് ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് ഡിംപലിനെ വിളിച്ച് രഹസ്യമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും ചെയ്യുന്നുണ്ട്.പിന്നീടും സജ്‌ന മറ്റുപല പ്രശ്നങ്ങളിലും ഉൾപ്പെടുന്നുണ്ട്.
