Malayalam
ബിഗ് ബോസിലെ ആദ്യ തടവുകാർ ഇവരാണ്..!
ബിഗ് ബോസിലെ ആദ്യ തടവുകാർ ഇവരാണ്..!
ബിഗ് ബോസ് കഴിഞ്ഞ സീസണിൽ നിന്നുമൊക്കെ വ്യത്യസ്തമായി ഓരോ ദിവസം കഴിയുംതോറും വാശിയേറിയ മത്സരമാണ് ഓരോ മത്സരാർത്ഥിയും കാഴ്ചവെക്കുന്നത് . ഡെയ്ലി ടാസ്കുകള് ഏറ്റവും മികവോടെ എല്ലാവരും കാഴ്ചവെക്കുന്നുണ്ട് . അതിനാൽ തന്നെ മത്സരങ്ങളിൽ വിവാദങ്ങളും സാധാരണമാണ്.
ഇപ്പോഴിതാ അടുത്ത ആഴ്ചത്തേയ്ക്കുള്ള ക്യാപ്റ്റൻ ടാസ്കിനും ജയിലില്‍ പോകാനുള്ള ആള്‍ക്കാരെയും തെരഞ്ഞെടുത്തിരിക്കുകയാണ്. എല്ലാവരും കൂട്ടായി എടുത്ത തീരുമാനമാനമായിരുന്നു അത്. ക്യാപ്റ്റൻ ആയി തെരഞ്ഞെടുത്താല്‍ എലിമിനേഷന്റെ നോമിനേഷനില്‍ ഒഴിവാകാമെങ്കില്‍ ജയിലില്‍ പോയവര്‍ തടവില്‍ കഴിയേണ്ടിയും വരും.
ദേവാസുരം ടാസ്ക് ചെയ്തപ്പോള്‍ ഉണ്ടായ ഗ്രൂപ്പാണ് സംഘം ചേര്‍ന്ന് ആള്‍ക്കാരെ തെരഞ്ഞെടുക്കുകയുണ്ടായത്. മണിക്കുട്ടനെ ക്യാപ്റ്റൻ ടാസ്കിന് ഭാഗ്യലക്ഷ്മി നിർദ്ദേശിക്കുകയുണ്ടായി. മറ്റുള്ളവരും മണിക്കുട്ടനെ ക്യാപ്റ്റൻ ടാസ്കിന് പിന്തുണച്ചു. മറുവശത്ത് ലക്ഷ്മി ജയനെയായിരുന്നു ക്യാപ്റ്റൻ ടാസ്കിനെയായി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാവരും കൂട്ടായി തന്നെ വളരെ സമാധാനപരമായിട്ടാണ് തീരുമാനമെടുത്തത്. ക്യാപ്റ്റൻ ടാസ്കിന് പുറമേ ജയിലില്‍ പോകാനുള്ളവരെയും തെരഞ്ഞെടുത്തു.
അഡോണി നോമിനേറ്റ് ചെയ്തത് റംസാനെയായിരുന്നു, അതുപോലെ ഡിംപാല്‍- സന്ധ്യാ മനോജ്, ഫിറോസ് ഖാൻ- ഭാഗ്യലക്ഷ്മി, റിതു മന്ത്ര- നോബി, ഭാഗ്യലക്ഷ്മി- സന്ധ്യ മനോജ്, സന്ധ്യാ മനോജ്- മജ്സിയ, മജ്സിയ- നോബി, അനൂപ് കൃഷ്ണൻ- നോബി, റംസാൻ- നോബി, കിടിലൻ ഫിറോസ്- നോബി, മണിക്കുട്ടൻ- സന്ധ്യാ മനോജ്, സൂര്യ- നോബി, സായ് വിഷ്ണു- നോബി, ലക്ഷ്മി ജയൻ- നോബി, മിഷേല്‍- നോബി, നോബി- റംസാൻ എന്നിങ്ങനെയും ഓരോരുത്തരായും നോമിനേറ്റ് ചെയ്തു.
ലക്ഷ്മി ജയൻ, മണിക്കുട്ടൻ, നോബി എന്നിവരെ ക്യാപ്റ്റൻ ടാസ്കിനായി തെരഞ്ഞെടുക്കുകയും ചെയ്തു. മോശം പെര്‍ഫോര്‍മൻസിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്തത് കിടിലൻ ഫിറോസിനെയും സായ് വിഷ്ണുവിനെയുമായിരുന്നു. ഇരുവരെയും ക്യാപ്റ്റൻ സൂര്യ ബിഗ് ബോസിന്റെ നിർദ്ദേശപ്രകാരം ജയിലില്‍ അടക്കുകയും ചെയ്തു. ഇനി ഫിറോസും സായിയും തമ്മിൽ ജയിലിനുള്ളിൽ സൗഹൃദത്തിനാണോ വഴക്കിനാണോ സാധ്യത ഒരുങ്ങുന്നതെന്ന് കണ്ടുതന്നെയറിയാം .
about bigg boss
