Connect with us

ദിലീപ് നോക്കിനിൽക്കെ ‘കാവ്യ’ അത് പറഞ്ഞു, എല്ലാം മിനിറ്റുകൾക്കുള്ളിൽ!! സംഭവിച്ചത് ഇങ്ങനെ

Malayalam

ദിലീപ് നോക്കിനിൽക്കെ ‘കാവ്യ’ അത് പറഞ്ഞു, എല്ലാം മിനിറ്റുകൾക്കുള്ളിൽ!! സംഭവിച്ചത് ഇങ്ങനെ

ദിലീപ് നോക്കിനിൽക്കെ ‘കാവ്യ’ അത് പറഞ്ഞു, എല്ലാം മിനിറ്റുകൾക്കുള്ളിൽ!! സംഭവിച്ചത് ഇങ്ങനെ

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. പിൽക്കാലത്ത് കാവ്യ ഒട്ടേറെ നായകന്മാരുടെ ജോഡിയായി വെള്ളിത്തിരയിൽ നിറഞ്ഞാടി. പിന്നീട് ഇരുവരും ജീവിതത്തിലും ഒന്നിച്ചു.

ആദ്യ സിനിമയുടെ ലൊക്കേഷനിൽ കൗമാരക്കാരിയായ കാവ്യാ മാധവനോട് ഇഷ്‌ടനായകനെ കുറിച്ച് ദിലീപ് ചോദിച്ച വേള ഓർത്തെടുക്കുകയാണ് സംവിധായകൻ ലാൽ ജോസ്. പഴയകാല ഓർമ്മയെക്കുറിച്ച് ലാൽ ജോസ് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്

ഈ ചോദ്യം ചോദിച്ച വേള കാവ്യാ മാധവൻ മമ്മൂട്ടി അല്ലെങ്കിൽ മോഹൻലാൽ എന്നിവരുടെ പേര് പറയും എന്നായിരുന്നു പ്രതീക്ഷയെന്നു ലാൽ ജോസ്. അതിനു ശേഷം മൂന്നാമതായോ മറ്റും ദിലീപ് എന്ന് പറയുമെന്നും കരുതി. പക്ഷേ കാവ്യ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ചോദ്യം ചോദിച്ച ദിലീപും ‘അയ്യടാ’ മട്ടിലായി. അന്ന് മലയാള സിനിമയിൽ മറ്റൊരു നായകൻ ഉദയം കൊണ്ട സമയം കൂടിയായിരുന്നു. അദ്ദേഹത്തിന് ഒട്ടേറെ ആരാധികമാരുമുണ്ടായി. ആ പേരാണ് കാവ്യയുടെ വായിൽ നിന്നും വന്നത്

കുഞ്ചാക്കോ ബോബൻ എന്നായിരുന്നു കാവ്യയുടെ മറുപടി. പിൽക്കാലത്ത് ‘ദോസ്ത്’ എന്ന സിനിമയിൽ കാവ്യ ചാക്കോച്ചന്റെ നായികയായി. ഇതിൽ ദിലീപിന്റെ അനുജത്തിയുടെ വേഷമായിരുന്നു കാവ്യക്ക്

‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ കഴിഞ്ഞ ശേഷം തെങ്കാശിപ്പട്ടണം, മീശ മാധവൻ, തിളക്കം, കൊച്ചിരാജാവ് തുടങ്ങിയ സിനിമകളിലൂടെ ദിലീപ്, കാവ്യ മാധവൻ ജോഡികൾ ഒട്ടേറെ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചു

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ജീവിതം വളരെ സന്തോഷകരമായി മുന്നോട്ടു പോവുകയാണ് ഇപ്പോള്‍. ദിലീപിനെ വിവാഹം ചെയ്തതോടെ കാവ്യ മാധവന്‍ അഭിനയത്തില്‍ വിട്ടുനില്‍ക്കുകയാണ്. വിവാഹമോചനത്തിന് ശേഷം കാവ്യ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. മകള്‍ കൂടി പിറന്നതുകൊണ്ടാവാം അഭിനയം പൊടി തട്ടിയെടുക്കാന്‍ കാവ്യ ശ്രമിക്കാത്തത്. ഇപ്പോള്‍ പൊതുപരിപാടികളില്‍ ദിലീപ് പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഇടയ്ക്ക് കാവ്യയും ഒപ്പം വരാറുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top