Connect with us

കൗതുകം തോന്നിയതിനാൽ അപ്പോൾ തന്നെ ക്യാമറയിൽ പകർത്തി! ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

Actress

കൗതുകം തോന്നിയതിനാൽ അപ്പോൾ തന്നെ ക്യാമറയിൽ പകർത്തി! ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

കൗതുകം തോന്നിയതിനാൽ അപ്പോൾ തന്നെ ക്യാമറയിൽ പകർത്തി! ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

മലയാളികൾ സ്വകാര്യ അഹങ്കാരമെന്നപോലെ കൊണ്ടുനടക്കുന്ന നടിയാണ് മഞ്ജു വാര്യർ. ഇടവേള അവസാനിപ്പിച്ച് മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരിച്ചെത്തിയതോടെ ഇപ്പോൾ പഴയ പ്രതാപം തിരികെ പിടിച്ച് തമിഴിൽ അടക്കം സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച് താരമൂല്യം കൂട്ടുകയാണ് നടി. യോഗയിൽ തന്നെ കഠിനമായി വിലയിരുത്തപ്പെടുന്ന ‘സ്പ്ലിറ്റ്’ പോസിലുള്ളതായിരുന്നു ചിത്രം. സഹതാരങ്ങൾ ഉൾപ്പെടെ നിരവധിപേരാണ് മഞ്ജുവിന് അഭിനന്ദനവുമായി എത്തിയത്.

മഞ്ജു നൃത്തം അഭ്യസിക്കുന്നതിനിടയിലെടുത്ത ചിത്രമാണിതെന്നും അതല്ല വർക്കൗട്ട് ചിത്രമാണെന്നുമൊക്കെ പലരും പറയുന്നുണ്ടെങ്കിലും സത്യം ഇതല്ല. തന്റെ പുതിയ ചിത്രത്തിനായുള്ള ഫൈറ്റ് സീൻ പരിശീലിക്കുന്നതിനിടയിലാണ് മഞ്ജു വാരിയർ പോലും അറിയാതെ രാജീവൻ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫർ ഇൗ ചിത്രം പകർത്തിയത്.

‘‘ഫൂട്ടേജ് എന്ന പുതിയ ചിത്രത്തിനായി സംഘട്ടന പരിശീലനത്തിലാണ് മഞ്ജു ചേച്ചി ഇപ്പോൾ. കള എന്ന ചിത്രത്തിന്റെ ഫൈറ്റ് കൊറിയോഗ്രാഫർ ഇർഫാൻ അമീറാണ് ഫൂട്ടേജിന്റെയും സംഘട്ടനം ഒരുക്കുന്നത്. ഒരു മാസത്തെ പരിശീലനമാണ് ചേച്ചിക്ക് ചിത്രത്തിനായി നൽകുന്നത്. ഇൗ പരിശീലനങ്ങൾ വിഡിയോ രൂപത്തിൽ ഞാൻ‌ പലപ്പോഴായി ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ ഒരു ദിവസം പരിശീലനത്തിന്റെ ഇടവേളയിൽ ചേച്ചി സ്ട്രെച്ച് ചെയ്ത് ഇൗ പോസിൽ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു കൗതുകം തോന്നിയതിനാൽ ഞാൻ അപ്പോൾ തന്നെ അതു ക്യാമറയിൽ പകർത്തി. പിന്നീട് ചേച്ചിയെ കാണിച്ചപ്പോൾ അവർക്കും വലിയ സന്തോഷമായി. സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെ ചിത്രം വൈറലുമായി.’’– രാജീവൻ പറഞ്ഞു.

ആക്‌ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ‘ഫൂട്ടേജ്’ ഷൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന അവതരണ രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കാൻ പോകുന്നത്. ബിനീഷ് ചന്ദ്രനാണ് നിർമാണം.

ശരീരം മനസിനൊപ്പം എത്രത്തോളം വഴങ്ങുന്നു എന്നതിന് തെളിവാണ് മഞ്ജു പങ്കുവെച്ച പുതിയ ചിത്രം. സ്വയം പുഷ് ചെയ്യുക…. കാരണം നിങ്ങള്‍ക്ക് വേണ്ടി അതാരും ചെയ്തു തരില്ല എന്നായിരുന്നു മഞ്ജു ചിത്രത്തിന് നൽകിയ ക്യാപ്ഷന്‍. എത്രയോ അര്‍ഥമുള്ള വാക്ക്… എന്തൊരു മോട്ടിവേഷനാണ്. നിങ്ങള്‍ തന്നെ ഒരു മോട്ടിവേഷനാണ് എന്നൊക്കെയാണ് പലരുടെയും കമന്റുകള്‍. ഇതു ജീവിതം പഠിപ്പിച്ച പാഠമാണോ എന്നാണ് മറ്റുപലരുടെയും ചോദ്യം. ആ അതിരുകൾക്ക് അപ്പുറത്തേക്ക് പറക്കണം അവിടെ പുതിയൊരു ലോകം പടുത്ത് ഉയർത്തണം. അവിടെ തല ഉയർത്തി പിടിച്ച് തോൽപ്പിക്കാൻ ശ്രമിച്ചവരോട് പറയണം ഉറക്കെ ഉച്ചത്തിൽ പറയണം തൽക്കാലം തോൽക്കാൻ മനസില്ല പോയ്‌ പണി നോക്ക് എന്നും ചിലർ മഞ്ജുവിനെ പ്രശംസിച്ച് കുറിച്ചു.

സായി പല്ലവി, അപര്‍ണ ദാസ്, ഡിഡി, രമേശ് പിഷാരടി, ഗീതു മോഹന്‍ദാസ്, ശിവദ, ഗൗതമി തുടങ്ങിയൊരു വലിയ താര നിര തന്നെ കമന്റുകളുമായി ചിത്രത്തിന് താഴെ എത്തിയിട്ടുണ്ട്. എല്ലാവരും പ്രശംസിക്കുന്നത് മഞ്ജുവിന്റെ ഈ പ്രായത്തിലുമുള്ള മെയ് വഴക്കത്തെയാണ്.

More in Actress

Trending

Recent

To Top