Connect with us

എന്‍റെ വൃത്തികേടായ നഖങ്ങള്‍, ചെരുപ്പുകള്‍.. പിന്നെ കുറച്ച് പ്രതികാരം! ഈ സ്പെഷ്യല്‍ ദിവസം പൊന്നിയെയും ടീമിനെയും ഓര്‍ക്കുന്നു; പോസ്റ്റുമായി കീർത്തി സുരേഷ്

Actress

‘സാനി കായിദം’ എന്ന ചിത്രത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വ്യത്യസ്തമായ പോസ്റ്റ് പങ്കിട്ട് നടി കീര്‍ത്തി സുരേഷ്.

ഞാന്‍, എന്‍റെ വൃത്തികേടായ നഖങ്ങള്‍, ചെരുപ്പുകള്‍, മാറ്റഡോര്‍ വാന്‍, സുടലൈ, സങ്കിയ്യ. പിന്നെ കുറച്ച് പ്രതികാരം, കുറച്ച് ഇമോഷന്‍ ഇതെല്ലാം ചേര്‍ന്നതാണ് അരുണ്‍ മതേശ്വരന്‍റെ ചിത്രം. ഈ സ്പെഷ്യല്‍ ദിവസം പൊന്നിയെയും ടീമിനെയും ഓര്‍ക്കുന്നു. ചിത്രത്തിലെ ഷൂട്ടിംഗ് ദൃശ്യങ്ങളും. മേയ്ക്കപ്പ് രംഗങ്ങളും അടക്കം പങ്കുവച്ച് കീര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടു.

നടി കീര്‍ത്തി സുരേഷിന് ഏറെ പ്രശംസ നേടിക്കൊടുത്ത ചിത്രമാണ് ‘സാനി കായിദം’. ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയത്. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്.

സംവിധായകൻ സെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിച്ചത്. 1980കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രം എടുത്തിരുന്നത്. വ്യത്യസ്‍തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിച്ചത്. യുവൻ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

More in Actress

Trending

Recent

To Top