Connect with us

ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരാഴ്ചയോളം ഞാന്‍ കരയുകയായിരുന്നു, മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്; വീഡിയോയുമായി നടി സദ

Actress

ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരാഴ്ചയോളം ഞാന്‍ കരയുകയായിരുന്നു, മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്; വീഡിയോയുമായി നടി സദ

ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരാഴ്ചയോളം ഞാന്‍ കരയുകയായിരുന്നു, മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്; വീഡിയോയുമായി നടി സദ

ഒട്ടനവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരിയായ നടിയാണ് സദ. അന്യന്‍ എന്ന ഒറ്റ ചിത്രം മതി സദയെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കാന്‍. അടുത്തിടെ ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ബിസിനസ് സംരംഭത്തിന് വന്ന പ്രശ്‌നമാണ് നടി ലൈവില്‍ വിവരിച്ചത്.

എര്‍ത്ത് ലിങ്ക്‌സ് എന്ന ഒരു കഫേ സദ നടത്തിവരുന്നുണ്ട്. 2019 ഏപ്രില്‍ മാസത്തിലാണ് ഇത് ആരംഭിച്ചത്. വീഗനിസത്തിന്റെ പ്രചാരകയായ സദ അത് പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് കഫേ തുടങ്ങിയത്. എന്നാല്‍ മെയ് മാസം അവസാനത്തോടെ തന്റെ സ്വപ്നമായ കഫേ പൂട്ടുകയാണ് എന്നാണ് ലൈവില്‍ സദ പറഞ്ഞത്.

കഫേ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ ഏപ്രില്‍ മാസത്തില്‍ കഫേയുടെ വാര്‍ഷിക ദിനത്തിലാണ് തന്നോട് ഒഴിയാന്‍ പറഞ്ഞത്. അതിന് ഒരു മാസം തന്നു. ഇത് എന്റെ കുഞ്ഞാണ്, എന്റെ ആദ്യത്തെ ബിസിനസ് സംരംഭമാണ്. ഇത് ഇനി മതിയാക്കിയെ പറ്റൂ. ലാഭമാണോ നഷ്ടമാണോ എന്ന് നോക്കാതെയാണ് താന്‍ ഇത് നടത്തിയത് എന്ന് പറയുന്ന സദ ഇടയ്ക്കിടെ വിതുമ്പുന്നതും വീഡിയോയില്‍ കാണാം.

കൊവിഡ് കാലത്തിന് മുന്‍പ് ഈ കഫേ ഉണ്ടാക്കിയ സമയം താന്‍ ദിവസം 12 മണിക്കൂര്‍ വരെ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. വളരെ മോശം നിലയിലാണ് തനിക്ക് ഈ കെട്ടിടം ലഭിച്ചത്. എന്നാല്‍ അത് ഞാന്‍ എന്റെ പ്രയത്‌നത്തിലൂടെ മനോഹരമാക്കി. കൊവിഡ് ലോക്ക്‌ഡൌണ്‍ കാലത്ത് പോലും ഒരു പരാതിയും പറയാതെ ഞാന്‍ കെട്ടിട ഉടമയ്ക്ക് വാടകകൊടുത്തു.

ഈ കെട്ടിടത്തില്‍ വേറെയും സ്ഥലങ്ങളുണ്ട് അതെല്ലാം ഒഴിഞ്ഞു കിടക്കുമ്പോഴാണ് നടന്നുകൊണ്ടിരിക്കുന്ന ഒരു ബിസിനസ് നിര്‍ത്തി പോകാന്‍ പറയുന്നത്. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരാഴ്ചയോളം ഞാന്‍ കരയുകയായിരുന്നു. വേറെ എവിടെയെങ്കിലും ഈ കഫേ വീണ്ടും തുറക്കാനാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. മാനസികമായും ശാരീരികമായും ഞാന്‍ തളര്‍ന്നിരിക്കുകയാണ്. തന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദിയും സദ പറഞ്ഞു.

More in Actress

Trending

Recent

To Top