News
ഷെയ്ൻ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്… ഞാൻ ഞെട്ടിപ്പോയി, പ്രേക്ഷകരുടെ മുന്നിൽ മോശക്കാരനായി മാറി; നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഷെയ്ൻ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്… ഞാൻ ഞെട്ടിപ്പോയി, പ്രേക്ഷകരുടെ മുന്നിൽ മോശക്കാരനായി മാറി; നിർമ്മാതാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
നടൻ ഷെയ്ൻ നിഗത്തിനെ സിനിമയിൽ നിന്നും വിലക്കിയിരിക്കുകയാണ്. ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതു വരെ കാര്യങ്ങള്‍ എത്തിയത്. ഇതിനെ തുടര്‍ന്ന് താരസംഘടനയായ ‘അമ്മ’യെ സമീപിച്ചിരിക്കുകയാണ് നടന്‍.
ഇപ്പോഴിതാ ഷെയ്നെതിരെ നിർമാതാവ് സജി നന്ത്യാട്ട് ഉന്നയിച്ച ആരോപണങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ‘ഷെയ്ൻ നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്ന് തീരുമാനിച്ച വിഷയമാണ്. ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ എന്നെ സമീപിക്കുകയാണ്. ഷെയ്ൻ നിഗത്തിന്റെ ഡേറ്റുണ്ടെന്ന് ലിജിൻ പറഞ്ഞു. ലൊക്കേഷൻ കാനഡയാണ്’
‘ലിജിൻ ജോസും ഞാനും ഷെയ്ൻ നിഗത്തെ കാണാൻ പോവുകയാണ്. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയമാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ മെൻസ് ഹോസ്റ്റലിലാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രിവരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നു’ ‘അവിടെ വെച്ച് കഥയെല്ലാം എനിക്കറിയാം എന്ന് എന്നോട് പറഞ്ഞു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ വന്നതാണ് സാന്ദ്ര തോമസ്. അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു. സാന്ദ്രയെ വിളിച്ച് ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്ന് പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഒഫീഷ്യൽ പേരെന്താണെന്ന് ചോദിച്ചു. അതെഴുതേണ്ട ഞാനെഴുതാം എന്ന് ഷെയ്ൻ പറഞ്ഞു’ ‘അവസാനം പ്രൊജക്ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങൾ നടത്തുകയാണ്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തു. സംവിധായകൻ ലിജിൻ ജോസിനും മൂന്ന് ലക്ഷത്തിഎഴുപതിനായിരം രൂപ കൊടുത്തു’
‘പിന്നെ ഷെയ്ൻ നിഗം ഡയരക്ടറെ അടുപ്പിക്കുന്നില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് വെയിൽ സിനിമയിൽ മൊട്ടയടിച്ച പ്രശ്നങ്ങളുണ്ടാവുന്നത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. ഷെയ്ൻ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാൻ ഞെട്ടിപ്പോയി. പ്രേക്ഷകരുടെ മുന്നിൽ മോശക്കാരനായി മാറി’
‘എനിക്കത് വലിയ ആഘാതമായിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ഞാൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാൻ നേരെ യൂണിയൻ ബാങ്കിൽ പോയി. പിറ്റേ ദിവസം ബാങ്കിൽ പോയി മാനേജരെ കണ്ടു. സ്കെച്ച് പെൻ കൊണ്ട് എഴുതിയതിനാൽ പണം മാറാത്തതായിരുന്നു’
‘ഷെയ്ൻ നിഗം പേ ടു എന്ന സ്ഥലത്ത് എഴുതിയത് സ്കെച്ച് പെൻ കൊണ്ടായിരുന്നു. സംഭവിച്ചത് ആ ചെക്ക് മടങ്ങുകയാണ്. ഇതവർക്കും അറിയില്ല. സ്ക്രിപ്റ്റ് റെെറ്റർ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകൻ കുറച്ച് തന്നു. എത്ര പൈസ ഷെയ്ൻ കാരണം എനിക്ക് നഷ്ടം വന്നു. ഷെയ്ൻ നിഗത്തെ വെച്ച് പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായി,’ സജി നന്ത്യാട്ട് പറഞ്ഞു
അതേസമയം നിലവിലെ വിവാദങ്ങളിൽ ഷെയ്നിനെ പിന്തുണച്ച് കൊണ്ടാണ് നിർമാതാവ് സാന്ദ്ര തോമസ് സംസാരിച്ചത്. ഷെയ്നിനെ മാത്രം ലക്ഷ്യം വെക്കേണ്ടതില്ല, മറ്റ് നടൻമാർക്കെതിരെ താനടക്കം പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ ഇത് ഒതുക്കി തീർക്കുകയാണുണ്ടായതെന്നും സാന്ദ്ര പറഞ്ഞു.