മൂന്നാം വിവാഹവാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ, മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല. സ്നേഹം മാത്രം.’–മറിയം സമൂഹമാധ്യമത്തിൽ കുറിച്ചു.
ചെമ്പന് വിനോദിനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ചായിരുന്നു മറിയത്തിന്റെ കുറിപ്പ്.
2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. പ്രണയം ജീവിതത്തിൽ മധുരപ്പതിനേഴിൽ നിന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രണ്ടാം വിവാഹം നാല്പത്തിനാലാം വയസ്സിലായിരുന്നു നടന്നത്… വിവാഹശേഷം ഇരുവരുടെയും പ്രായവ്യത്യാസത്തെ ചൊല്ലി പലരും ആക്ഷേപങ്ങളുയർത്തിയിരുന്നു. ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ചെമ്പൻ വിനോദിന്റെ വിവാഹം.
2010ൽ ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ചെമ്പൻ വിനോദ് പിന്നീട് അഭിനയത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയായിരുന്നു .. ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...