Connect with us

അമ്മൂമ്മയെ ചുരിദാർ ധരിപ്പിച്ച് മേക്കപ്പും ചെയ്ത് സുന്ദരിയാക്കി അമൃത; പുതിയ വീഡിയോ പുറത്ത്

Malayalam

അമ്മൂമ്മയെ ചുരിദാർ ധരിപ്പിച്ച് മേക്കപ്പും ചെയ്ത് സുന്ദരിയാക്കി അമൃത; പുതിയ വീഡിയോ പുറത്ത്

അമ്മൂമ്മയെ ചുരിദാർ ധരിപ്പിച്ച് മേക്കപ്പും ചെയ്ത് സുന്ദരിയാക്കി അമൃത; പുതിയ വീഡിയോ പുറത്ത്

മിനിസ്ക്രീൻ പ്രേക്ഷരുടെ ഇഷ്ട താരമാണ് അമൃത. അഭിനയത്തിന് പുറമെ മോഡലിങിലും സജീവമായ അമ‍ൃത ഒരു യുട്യൂബർ കൂടിയാണ്. തന്റെ സ്വകാര്യ വിശേഷങ്ങളും അഭിനയ ജീവിതത്തിലെ വിശേഷങ്ങളുമെല്ലാം അമൃത ഈ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്.

തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങളും അമൃത പങ്കുവെക്കാറുണ്ട്.

അമ്മൂമ്മയ്ക്ക് നടത്തിയ മേക്കോവര്‍ ആണ് അമൃതയുടെ ചാനലിലെ പുതിയ വിശേഷം. അമ്മൂമ്മയെ ചുരിദാർ ധരിപ്പിച്ച് മേക്കപ്പും ചെയ്ത് സുന്ദരിയാക്കി മാറ്റുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. വളരെ മടിച്ചാണ് അമൃതയ്ക്ക് മുന്നിൽ അമ്മൂമ്മ ആദ്യം ഇരിക്കുന്നതെങ്കിലും പിന്നീട് മേക്കപ്പെല്ലാം ഇഷ്ടപ്പെട്ടു വരുന്നതും വീഡിയോയിൽ കാണാം. ഇതിനിടയിൽ സിനിമ രംഗങ്ങൾ ഉപയോഗിച്ച് ട്രോളും വീഡിയോയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മുടിയൊക്കെ മെടഞ്ഞ് കെട്ടി ചുരിദാറും ഇട്ട് എത്തുന്ന അമ്മൂമ്മയെ കാണാൻ ആദ്യത്തെക്കാൾ ഭംഗിയുണ്ടെന്നാണ് പ്രേക്ഷകരുടെയും അഭിപ്രായം.

കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ താരമാണ് അമൃത. കുടുംബവിളക്കിന് മുന്നേ തന്നെ പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്തയാക്കിയത് ശീതള്‍ എന്ന കഥാപാത്രം ആയിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു സീരിയല്‍ പ്രേമികള്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടന്നായിരുന്നു പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്.

കുടുംബ വിളക്കിൽ നിന്ന് പിന്മാറിയതിനു പിന്നാലെ താരത്തിന്റെ വിവാഹമാണെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത രംഗത്ത് വന്നിരുന്നു. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. ആ പരിപാടിയുടെ ഷെഡ്യൂള്‍ ഡേറ്റും സീരിയലിന്റെയും ഒരുപോലെ വന്നപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഒന്ന് ഒഴിവാക്കേണ്ട സാഹചര്യം വന്നപ്പോഴാണ് സീരിയൽ ഉപേക്ഷിക്കേണ്ടി വന്നതെന്നും താരം പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Malayalam