general
സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി
സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി
Published on
സംവിധായകന് ഉണ്ണി ഗോവിന്ദ്രാജ് വിവാഹിതനായി. അപര്‍ണ മാധവന് ആണ് വധു. വിവാഹ ചിത്രങ്ങൾ സംവിധായകൻ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.
സംവിധായകന് ഹനീഫ് അദേനിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച ഉണ്ണി ഗോവിന്ദ്രാജിന്റെ സ്വതന്ത്ര സംവിധായകനായുള്ള അരങ്ങേറ്റം കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ഹെവന്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു.
ഉണ്ണി ഗോവിന്ദ്രാജും പി എസ് സുബ്രഹ്മണ്യനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ രചന. സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രത്തില്‍ അഭിജ, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, അലന്‍സിയര്‍, സുധീഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2022 ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രം പിന്നീട് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഒടിടി റിലീസ് ആയും എത്തി.
Continue Reading
You may also like...
Related Topics:news
