എട്ടു വർഷത്തിനുശേഷം നിവേദ തോമസ് മലയാളത്തിൽ തിരിച്ചെത്തുന്ന ചിത്രമാണ് ‘എന്താടാ സജി. സിനിമയിൽ ടൈറ്റിൽ വേഷത്തിലാണ് നിവേദ എത്തുന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്
ഇപ്പോഴിതാ ചിത്രം കാണാൻ സഹോദരനൊപ്പം തിയറ്ററിലെത്തിയിരിക്കുകയാണ്. ‘എന്താടാ സജി’ സിനിമ കണ്ട് ഒരുപാട് ഇഷ്ടപ്പെട്ടെന്നും മലയാളത്തില്‍ ചേച്ചി തിരിച്ചെത്തിയതുതന്നെയാണ് സന്തോഷം നൽകുന്ന കാര്യമെന്നും ചിത്രം കണ്ട ശേഷം സഹോദരന് നിഖിൽ തോമസ് പറഞ്ഞു.
തന്റെ ഏറ്റവും വലിയ ക്രിട്ടിക് ആണ് സഹോദരനെന്നും സിനിമ കണ്ട ശേഷം സത്യസന്ധമായ അഭിപ്രായം എന്നും നിഖിൽ തുറന്നു പറയാറുണ്ടെന്നും നിവേദ പറഞ്ഞു.
നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്നു. പുണ്യാളന്റെ വേഷത്തിലാണ് ചാക്കോച്ചൻ ചിത്രത്തിലെത്തുന്നത്.
ജസ്റ്റിന് സ്റ്റീഫന്‍ സഹനിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ ആണ്. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ ജയിക്സ് ബിജോയ്, എഡിറ്റിങ് രതീഷ് രാജ്, സംഗീതം വില്യം ഫ്രാന്‍സിസ്, കലാസംവിധാനം ഷിജി പട്ടണം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി. തോമസ്, മേക്കപ്പ് റോണക്സ് സേവ്യര്‍.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...