Connect with us

ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും… പോരാടും. ശക്തമായി തിരിച്ചുവരുമെന്ന് റോബിൻ

Malayalam

ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും… പോരാടും. ശക്തമായി തിരിച്ചുവരുമെന്ന് റോബിൻ

ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും… പോരാടും. ശക്തമായി തിരിച്ചുവരുമെന്ന് റോബിൻ

തനിക്കെതിരെയുള്ള വിവാ​ദങ്ങളും വിമർശനങ്ങളും ശക്തമാകുമ്പോൾ ശ്രീലങ്കയിലേക്ക് അടുത്തിടെ റോബിൻ പോയിരുന്നു. ഇപ്പോഴിതാ ശ്രീലങ്കൻ സന്ദർശനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് റോബിൻ.

റോബിൻ തന്നെയാണ് കൊച്ചിയിൽ തിരിച്ചെത്തിയ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം ​ഗയ്ഡിനും റോബിൻ നന്ദി പറയുന്നു. ‘ലോകം മുഴുവൻ നിങ്ങൾക്ക് എതിരാണെന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നും, എല്ലാം നേരിടും. പോരാടും. ശക്തമായി തിരിച്ചുവരും. ഒരിക്കലും കൈവിടില്ല’, എന്നാണ് ഒരു വീഡിയോ പങ്കുവച്ച് റോബിൻ കുറിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കമന്റ് ചെയ്യുന്നത്. സ്വന്തം ആരാധകരെ തന്നെ ഹേറ്റേഴ്സ് ആക്കിയ ആളാണ് റോബിൻ എന്നാണ് ചിലർ പറയുന്നത്.

അതേസമയം സ്റ്റിൽഫോട്ടോ​ഗ്രാഫർ ശാലു പേയാട് ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണെന്ന് കാണിച്ച് റോബിന്റെ ഭാവി വധു ആരതി പൊടി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. തെളിവുകളും പരാതിയും നൽകിയതിന്റെ ചിത്രങ്ങളും ആരതി പുറത്തുവിട്ടു.

വിവാദങ്ങൾ ഉണ്ടാക്കിയവർ അറിയാൻ… നിങ്ങൾ കെട്ടിച്ചമച്ച എല്ലാ വ്യാജ ആരോപണങ്ങളെല്ലാം നിയമപരമായി അവസാനിപ്പിക്കും. പക്ഷെ ഇപ്പോൾ എന്റെ സഹിഷ്ണുതയ്ക്കും അപ്പുറത്തേക്ക് അതിർവരമ്പുകൾ ബേധിച്ച് ശാലു പേയാട് കടന്നു. എല്ലാ കഥകൾക്കും രണ്ട് വശങ്ങളുണ്ട്. ഞങ്ങളിൽ നിന്ന് സത്യം വെളിപ്പെടുത്തേണ്ട സമയമാണിതെന്ന് ഞാൻ കരുതുന്നു. ഒരാളുടെ സൽപ്പേരിന് കളങ്കം വരുത്തി സോഷ്യൽ മീഡിയയിൽ ആളുകളുടെ ചിന്തകളെ മാറ്റി മറിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ ചൂഷണം ചെയ്യാൻ കഴിയില്ല.’ ‘നിങ്ങൾക്കെതിരായ എല്ലാ തെളിവുകളും എന്റെ പക്കലുണ്ട്. എല്ലാം നിയമ അധികാരികളെ ഏൽപ്പിച്ചിരിക്കുന്നു’ എന്നാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top