Connect with us

ചാട്ടം പിഴച്ചു, നിലത്തടിച്ച് വീണ് പ്രിയ വാര്യർ രക്ഷകപ്പെട്ടത് തലനാരിഴക്ക്…

Social Media

ചാട്ടം പിഴച്ചു, നിലത്തടിച്ച് വീണ് പ്രിയ വാര്യർ രക്ഷകപ്പെട്ടത് തലനാരിഴക്ക്…

ചാട്ടം പിഴച്ചു, നിലത്തടിച്ച് വീണ് പ്രിയ വാര്യർ രക്ഷകപ്പെട്ടത് തലനാരിഴക്ക്…

സിനിമാ ചിത്രീകരണത്തിനിടയിൽ പലപ്പോഴും താരങ്ങൾക്ക് പലതരത്തിലുള്ള അപകടങ്ങൾ സംഭവിക്കാറുണ്ട്. വെള്ളം ചിത്രീകരത്തിനിടെ ജയസൂര്യയ്ക്ക് അപകടം സംഭവിച്ചിരുന്നു. തലനാരിഴക്കാണ് രക്ഷപെട്ടത് . ഇപ്പോൾ ഇതാ സിനിമാ ഗാന ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നിലത്തുവീഴുന്നതിന്റെ വീഡിയോ പങ്കുവച്ച് നടി പ്രിയാ വാര്യർ. നിഥിൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് പ്രിയയ്ക്ക് അബദ്ധം സംഭവിച്ചത് . ഒരു റൊമാന്റിക് സീൻ ചിത്രീകരിക്കുന്നതിനിടയിൽ ഓടി വന്ന് നായകന്റെ തോളിൽ കയറുന്നതിനിടെ പ്രിയ പിടിവിട്ട് നിലത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് അൽപ്പ നേരം നിലത്ത് കിടക്കുന്ന നടിയുടെ അടുത്തേക്ക് മറ്റുള്ളവർ ഓടിയടുക്കുന്നതും ശേഷം തനിക്ക് കുഴപ്പമൊന്നുമില്ല എന്ന് പ്രിയ പറയുന്നതും കാണാം.

‘വിശ്വാസത്തോടെ ഞാൻ ഒരു കാര്യം ചെയ്യാൻ ആരംഭിക്കുമ്പോൾ, എല്ലായ്പ്പോഴും ജീവിതം എന്നെ വലിച്ച് താഴെയിടുന്നതിന്റെ ദൃശ്യാവിഷ്‌കാരം’- എന്ന രസകരമായ കുറിപ്പാണു പ്രിയ തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയ്‌ക്കൊപ്പം നൽകിയിരിക്കുന്നത്. ചന്ദ്ര ശേഖർ സംവിധാനം ചെയ്ത ചെക്ക് സിനിമയിൽ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുൽപ്രീത് സിങ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത്

More in Social Media

Trending

Recent

To Top