Connect with us

ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ; വേദനയോടെ പോസ്റ്റ് പങ്കുവച്ച സുബിയുടെ സഹോദരൻ

Malayalam

ഫെബ്രുവരി 22നായിരുന്നു സുബി സുരേഷ് ഈ ലോകത്തോട് വിടപറഞ്ഞത്. ഇപ്പോഴും സുബിയുടെ മരണം പലർക്കും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സുബിക്ക് കരൾ പകുത്ത് നൽകാൻ തയ്യാറായ ബന്ധുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് സുബിയുടെ സഹോദരൻ എബി

‘ചേച്ചിയുടെ ആരോഗ്യം കൈവിട്ടു പോകുമെന്ന അവസ്ഥയിൽ കരൾ നൽകി ജീവൻ പകരാൻ തയ്യാറായ ഞങ്ങളുടെ ജിഷ ചിറ്റ’, എന്നാണ് എബി, സുബിയുടെ ഫേസ്ബുക്ക് അക്കൗണ്ട് വഴി കുറിച്ചിരിക്കുന്നത്. സുബിക്ക് ഒപ്പമുള്ള ജിഷയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന സുബിയുടെ അന്ത്യം കൊച്ചി രാജഗിരി ആശുപത്രിയില്‍ വച്ചായിരുന്നു. തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം. സുബിയെ ജനപ്രിയ താരമാക്കി മാറ്റിയത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ‘സിനിമാല’ പരിപാടി ആയിരുന്നു.

അക്കാലത്തെ കോമഡി കിംഗുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങള്‍ക്കൊപ്പം നിറഞ്ഞാടാൻ സുബിക്ക് സാധിച്ചു. ബ്രേക്ക് ഡാൻസര്‍ ആകണമെന്നായിരുന്നു കൗമാരക്കാലത്ത് സുബിയുടെ മോഹം. പക്ഷേ, ഒരു നര്‍ത്തകിയുടെ ചുവടുകളെക്കാള്‍ സുബിയുടെ വര്‍ത്തമാനത്തിലെ ചടുലതയാണ് വേദികളില്‍ കൈയടി നേടിയത്. കൃത്യമായ ടൈമിംഗില്‍ കൗണ്ടറുകള്‍ അടിക്കാനുള്ള കഴിവ് സുബിയെ സ്റ്റേജിലെ മിന്നും താരമാക്കി മാറ്റി.

More in Malayalam

Trending

Recent

To Top