Connect with us

ഹാപ്പി ആനിവേഴ്‌സറി ടു അസ്; വിവാഹ വാർഷികാശംസകളുമായി ദിവ്യ ഉണ്ണി

Malayalam

ഹാപ്പി ആനിവേഴ്‌സറി ടു അസ്; വിവാഹ വാർഷികാശംസകളുമായി ദിവ്യ ഉണ്ണി

ഹാപ്പി ആനിവേഴ്‌സറി ടു അസ്; വിവാഹ വാർഷികാശംസകളുമായി ദിവ്യ ഉണ്ണി

വിവാഹ വാർഷികത്തിന്റെ ആശംസകൾ അറിയിച്ച് നടി ദിവ്യ ഉണ്ണി പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. “ഹാപ്പി ആനിവേഴ്‌സറി ടു അസ്” എന്ന അടികുറിപ്പ് നൽകി ഭർത്താവ് അരുണിനൊപ്പമുള്ള ചിത്രമാണ് പങ്കുവച്ചത്. അനവധി ആരാധകരും ചിത്രത്തിനു താഴെ ആശംസയറിയിച്ചിട്ടുണ്ട്.

വിവാഹശേഷം കുടുംബത്തോടൊപ്പം യുഎസിലാണ് ദിവ്യ ഉണ്ണി താമസം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഡാൻസ് സ്കൂളുമായി തിരക്കിലാണ് ദിവ്യ.

ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വച്ച് 2018 ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ രണ്ടാം വിവാഹം. ഭർത്താവ് അരുണിനും ദിവ്യയ്ക്കും 2020ലാണ് ഒരു കുഞ്ഞ് ജനിക്കുന്നത്. മകൾ ഐശ്വര്യയ്ക്ക് ഒപ്പമുള്ള ഓരോ നിമിഷവും ആസ്വദിക്കുന്ന താരം ഇടയ്ക്കിടെ കുഞ്ഞിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ദിവ്യയുടെ ആദ്യ വിവാഹത്തിലുള്ള മക്കളായ മീനാക്ഷി, അർജുൻ എന്നിവരും ദിവ്യയ്ക്കും അരുണിനുമൊപ്പമാണ് താമസം.

More in Malayalam

Trending

Recent

To Top