News
ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഓരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്യും;അച്ഛൻ മരിച്ചത് അങ്ങനെ ; നായര്‍, പിള്ള ഒക്കെ നോക്കിയാണ് വിവാഹം; സാധാരണ പോലെയുള്ളൊരു വീട്; ശോഭനയുടെ അച്ഛനും അമ്മയും വീടും!
ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഓരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്യും;അച്ഛൻ മരിച്ചത് അങ്ങനെ ; നായര്‍, പിള്ള ഒക്കെ നോക്കിയാണ് വിവാഹം; സാധാരണ പോലെയുള്ളൊരു വീട്; ശോഭനയുടെ അച്ഛനും അമ്മയും വീടും!
മലയാളികളുടെ എല്ലാം മനസ്സിൽ ഇടം പിടിച്ച നായികയാണ് ശോഭന.നൃത്തത്തിനായി ജീവിതം മാറ്റിവച്ച താരമാണ് ശോഭന. സിനിമയില്‍ ഇപ്പോൾ സജീവമല്ലെങ്കിൽ മലയാളികൾക്ക് എന്നും ശോഭനയുടെ നൃത്ത വീഡിയോസ് കാണാനുള്ള അവസരം ഉണ്ടാകുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമാണ് ശോഭന.
ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമുള്ള ശോഭനയുടെ വാക്കുകള്‍ വൈറലാകുകയാണ്. ഒരു മാസികയ്ക്ക് ശോഭന നൽകിയ അഭിമുഖത്തിലൂടെയാണ് താരം മനസ് തുറന്നത് .
ശോഭന അച്ഛന്‍ കുട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ തീര്‍ച്ചയായും എന്നാണ് ശോഭന മറുപടി നല്‍കിയത്. അച്ഛന്റെ പൊക്കവും സ്വഭാവവും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് താരം മറുപടിയായി പറഞ്ഞു. അച്ഛന്‍ ഉപദേശങ്ങളൊന്നും തരില്ല. ഞങ്ങളിങ്ങനെ ഒരേ മുറിയുടെ ഓരോ മൂലയിലിരുന്ന് വായിക്കുകയോ ചിന്തിക്കുകയോ ചെയ്തു കൊണ്ടിരിക്കും. ഇടയ്ക്ക് ഞങ്ങള്‍ കണ്‍കോണിലൂടെ നോക്കും. നോട്ടങ്ങളിലൂടെയാണ് ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചിരുന്നത്. പറയാതെ ഒരുപാട് കാര്യങ്ങള്‍ പറയുന്ന ആളാണ് അച്ഛന്‍ ചന്ദ്രകുമാര്‍.
ട്രാവന്‍കൂര്‍ സിസ്‌റ്റേഴ്‌സ് എന്നറിയപ്പെടുന്ന ലളിത, പത്മിനി, രാഗിണിമാരുടെ ഒറ്റ അനിയന്‍ ആണ് ശോഭനയുടെ അച്ഛന്‍. കുറേ ലോക പരിചയമുണ്ടായിരുന്നു അദ്ദേഹത്തിനെന്നാണ് ശോഭന പറയുന്നത്. നിശബ്ദമായി തനിക്ക് ആത്മവിശ്വാസം പകര്‍ന്നു തന്നിരുന്ന വ്യക്തിയാണു അച്ഛനെന്നും താരം ഓര്‍ക്കുന്നുണ്ട്. അച്ഛനെ എനിക്കറിയാമായിരുന്നു, എനിക്കറിയാമായിരുന്നുവെന്ന് അച്ഛനും അറിയാമായിരുന്നുവെന്നും ശോഭന പറയുന്നുണ്ട്.
അച്ഛന്‍ നല്ല വായനക്കാരനും ചരിത്രകാരനുമാണെന്നും ശോഭന പറയുന്നു. എഞ്ചിനീയറായിരുന്ന അച്ഛന് ആര്‍ക്കിടെക്ചറിനെക്കുറിച്ചും നല്ല അറിവുണ്ടായിരുന്നു. വലിയ കാര്യങ്ങളൊന്നും ചെയ്ത് ഊര്‍ജ്ജം കളയാനിഷ്ടപ്പെട്ടിരുന്നില്ല അദ്ദേഹം. ഒരു സര്‍ജറിയ്ക്ക് ശേഷം കൃത്യമായ പരിചരണം കിട്ടിയില്ല. അങ്ങനെയാണ് മരണം സംഭവിച്ചതെന്നാണ് ശോഭന പറയുന്നത്.
തന്റെ നൃത്തമോ അഭിനയമോ കണ്ടു വളരെയൊന്നും അഭിനന്ദിച്ചിട്ടില്ല അച്ഛനെന്നും താരം പറയുന്നു. മരിക്കുന്നതിന് മുമ്പ് പത്മ സുബ്രഹ്‌മണ്യത്തിനൊപ്പമുള്ള നൃത്തം കണ്ട് നന്നായി ചെയ്തു എന്നു പറഞ്ഞിരുന്നു. എന്നാല്‍ സ്‌മോള്‍ അടിക്കുന്ന ആളായതിനാല്‍ മദ്യത്തിന്റെ പുറത്താണോ യഥാര്‍ത്ഥത്തിലാണോ അതു പറഞ്ഞതെന്നു തനിക്കിപ്പോഴും സംശയമുണ്ടെന്നും ശോഭന പറയുന്നു.
ഡോക്ടര്‍ ആയ ഓമനയാണ് ശോഭനയുടെ അമ്മ. അച്ഛനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയാണ് അമ്മയെന്നാണ് താരം പറയുന്നത്. വീട്ടിലെ കാര്യങ്ങളൊക്കെ ചെയ്തിരുന്നതും ചെയ്യുന്നതും അമ്മയാണ്. മലേഷ്യയിലായിരുന്നു അമ്മയ്ക്ക് ജോലി. അവിടെ വച്ചാണ് അച്ഛനെ കണ്ടുമുട്ടുന്നതും ഇഷ്ടപ്പെടുന്നതും. അദ്ദേഹത്തിനും അവിടെയായിരുന്നു ജോലി. ഒടുവില്‍ കല്യാണം കഴിക്കുകയും ചെയ്തു.
അതേസമയം നായര്‍, പിള്ള ഒക്കെ നോക്കിയാണ് വിവാഹം, അതിനാല്‍ അവരുടെ പ്രേമത്തെക്കുറിച്ച് തനിക്ക് അഭിപ്രായമില്ലെന്നും ശോഭന പറയുന്നുണ്ട്. അച്ഛനും അമ്മയും ഞാനും ഒരുമിച്ചുണ്ടായിരുന്ന സന്ദര്‍ഭങ്ങള്‍ കുറവായിരുന്നുവെന്നാണ് ശോഭന പറയുന്നത്. ഷൂട്ടിങ്ങില്ലാത്തപ്പോള്‍ ഒരുമിച്ചിരിക്കും, അത്രതന്നെയെന്നാണ് താരം പറയുന്നത്. സാധാരണ പോലെയുള്ളൊരു വീടായിരുന്നുവെന്നും അതില്‍ കവിഞ്ഞൊന്നുമില്ലായെന്നും താരം പറയുന്നുണ്ട്.
about shobhana