Connect with us

മമ്മൂട്ടി-ജിയോ ബേബി ചിത്രത്തില്‍ നായികയാകുന്നത് ജ്യോതിക?; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

Malayalam

മമ്മൂട്ടി-ജിയോ ബേബി ചിത്രത്തില്‍ നായികയാകുന്നത് ജ്യോതിക?; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

മമ്മൂട്ടി-ജിയോ ബേബി ചിത്രത്തില്‍ നായികയാകുന്നത് ജ്യോതിക?; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ജിയോ ബേബി. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്ന ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മമ്മൂട്ടി കമ്പനി നിര്‍മ്മിക്കും എന്നാണ് നേരത്തെ പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇതേ കുറിച്ച് അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇപ്പോഴെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ നടി ജ്യോതിക നായികയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

എന്നാല്‍ സിനിമയുടെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ല എന്നാണ് ജിയോ ബേബി വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയിരുന്നു. സംവിധായകന്റെ നേതൃത്വത്തില്‍ ഒരുക്കിയ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘റോഷാക്ക്’ എന്നീ സിനിമകളും മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിലാണ് ഒരുങ്ങുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നന്‍പകല്‍ നേരത്ത് മയക്കം തമിഴിലും മലയാളത്തിലുമായാണ് ഒരുങ്ങുന്നത്. റോഷാക്ക് ഒക്ടോബറില്‍ റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top