Malayalam
ഞങ്ങള്‍ തമ്മില്‍ എടാപോടാ ബന്ധമാണ്; വിനു ലവ് ലെറ്ററിന്റെ ആശാനായിരുന്നു; വൈറലായി അഭിമുഖം
ഞങ്ങള്‍ തമ്മില്‍ എടാപോടാ ബന്ധമാണ്; വിനു ലവ് ലെറ്ററിന്റെ ആശാനായിരുന്നു; വൈറലായി അഭിമുഖം
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ സഹോദരന്‍മാരാണ് വിനുമോഹനും അനു മോഹനും. പരമ്പര്യമായി സിനിമയിലെത്തിയ ഇരുവരും മുന്‍പ് നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. ഞങ്ങള്‍ തമ്മില്‍ എടാപോടാ ബന്ധമാണെന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പറയുന്നത്.
കുട്ടിക്കാലം മുതല്‍ ഒന്നിച്ച് വളര്‍ന്നവരാണ് തങ്ങള്‍ ഇരുവരും അതുകൊണ്ട് തന്നെ സുഹൃത്തുക്കള്‍ പലരും കോമണാണ്. അതുകൊണ്ട് തന്നെ തങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്നത് ഇടയില്‍ നില നില്‍ക്കുന്നത് സുഹൃത് ബന്ധമാണെന്നും ഇരുവരും പറഞ്ഞു.
പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് വിനു ലവ് ലെറ്ററിന്റെ ആശാനായിരുന്നെന്നാണ് അനു പറയുന്നത്. നിരവധി പേര്‍ കത്ത് കൊടുത്തിട്ടുണ്ടെന്നും താനാണ് അദ്ദേഹത്തിന്റെ കത്തുകള്‍ പൊക്കിയിരുന്നെന്നും അനു കൂട്ടിച്ചേര്‍ത്തു.
പരസ്പരം സര്‍പ്രെസ് നല്‍കുന്നവരാണ് അത്തരത്തില്‍ താന്‍ വീട്ടുകാര്‍ക്ക് നല്‍കിയ സര്‍പ്രെയിസായുന്നു തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞതെന്നും അനു പറഞ്ഞു. അനുവാണ് തന്റെ എല്ലാ കാര്യത്തിനും കൂടെ നിന്നതെന്നും സഹോദരന് അപ്പുറം തന്റെ അടുത്ത സുഹൃത്ത് കൂടിയാണെന്നുമാണ് വിനു പറഞ്ഞത്.