കൂട്ടുകാർക്ക് വേണ്ടി ബർത്ത് ഡെ പാർട്ടി ഒരുക്കി, പരിപാടി തീരുന്നതിനിടയിൽ ഗോപി സുന്ദറെത്തി, അതൊരു പാവം കുഞ്ഞാണ്… എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാം;പാപ്പുവിനെ കുറിച്ച് ഗ്രാന്റ്മ!
കൂട്ടുകാർക്ക് വേണ്ടി ബർത്ത് ഡെ പാർട്ടി ഒരുക്കി, പരിപാടി തീരുന്നതിനിടയിൽ ഗോപി സുന്ദറെത്തി, അതൊരു പാവം കുഞ്ഞാണ്… എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാം;പാപ്പുവിനെ കുറിച്ച് ഗ്രാന്റ്മ!
കൂട്ടുകാർക്ക് വേണ്ടി ബർത്ത് ഡെ പാർട്ടി ഒരുക്കി, പരിപാടി തീരുന്നതിനിടയിൽ ഗോപി സുന്ദറെത്തി, അതൊരു പാവം കുഞ്ഞാണ്… എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാം;പാപ്പുവിനെ കുറിച്ച് ഗ്രാന്റ്മ!
ഗോപി സുന്ദറുമായി അടുത്തിടെയാണ് അമൃത സുരേഷ് പ്രണയത്തിലായത്. അതിന് പിന്നാലെ ഇരുവർക്കുമെതിരെ സൈബർ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അമൃതയുടെ മകൾ പാപ്പുവിന്റെ പിറന്നാൾ. പിറന്നാൾ ആഘോഷ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായി മാറിയിരുന്നു
ഇപ്പോഴിതാ പാപ്പുവിന്റെ കൂട്ടുകാർക്ക് വേണ്ടി മാത്രമായും ബർത്ത് ഡെ പാർട്ടി സംഘടിപ്പിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. പാപ്പുവിന്റെ ഫ്രണ്ട്സൊക്കെ വന്നിട്ടുണ്ട്. കൂട്ടുകാര്‍ക്കൊപ്പമുള്ള ബര്‍ത്ത് ഡേ ആഘോഷമാണ് നടക്കുന്നതെന്ന് അമൃതയുടെ അമ്മ ലൈല സുരേഷ് പറയുമ്പോഴാണ് വീഡിയോ ആരംഭിക്കുന്നത്. സുഹൃത്തുക്കളുടെ കൂടെ കൂടിക്കഴിഞ്ഞാല്‍ പിന്നെ പാപ്പുവിനെ പിടിച്ചാല്‍ കിട്ടില്ല. കൂട്ടുകാരെയെല്ലാം പാപ്പു പരിചയപ്പെടുത്തിയിരുന്നു. പാപ്പുവിന് കൂട്ടുകാരെല്ലാം സമ്മാനങ്ങള്‍ നല്‍കിയിരുന്നു. കേക്ക് മുറിക്കുന്നതിനിടയിൽ സ്പെഷ്യൽ ഗസ്റ്റായി ഡോറ മോനുമെത്തി. ഇത് ഞങ്ങളുടെ സ്പെഷല്‍ ഗെസ്റ്റാണെന്നായിരുന്നു ലൈല സുരേഷ് പറഞ്ഞത്.
പരിപാടി തീരുന്നതിനിടയിലായിരുന്നു ഗോപി സുന്ദറെത്തിയത്. ഫ്ലാറ്റിലെ ആഘോഷത്തില്‍ ബലൂണ്‍ വീര്‍പ്പിക്കാനും സര്‍പ്രൈസ് നല്‍കാനുമെല്ലാം ഗോപി സുന്ദര്‍ മുന്നിലുണ്ടായിരുന്നു. അങ്കോണ്ടയെന്നാണ് പാപ്പു ഗോപി സുന്ദറിനെ വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. പാപ്പുവിന് ആശംസ അറിയിച്ചവരോട് ലൈല സുരേഷ് നന്ദി പറഞ്ഞിരുന്നു. പാപ്പു ഓവറാണെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ നിരവധി പേരായിരുന്നു മറുപടിയേകിയത്. കുട്ടികള്‍ സ്മാര്‍ട്ടായിരിക്കണമെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. അതൊരു പാവം കുഞ്ഞാണ്… എന്തിനാണ് അതിനെ ഇങ്ങനെ ദ്രോഹിക്കുന്നത്.. അവള്‍ക്ക് വായിക്കാനൊക്കെ അറിയാമെന്നുമായിരുന്നു ലൈല സുരേഷ് കൊച്ചുമകളെക്കുറിച്ച് പറഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ താനും കുടുംബവും നേരിടുന്ന സൈബര്‍ അതിക്രമത്തിനെതിരേ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമി സുരേഷും രംഗത്തെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരെ നിയമപരമായി നേരിടുമെന്നാണ് അഭിരാമി പറഞ്ഞത്. കുടുംബത്തിലെ എല്ലാവരും കടുത്ത മാനസികപീഡനമാണ് നേരിടുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഭിരാമി പറഞ്ഞു. വീഡിയോ പങ്കുവെച്ചതിന് പിന്നാലെയും വളരെ അധിക്ഷേപകരമായ കമന്റുകളാണ് തന്നെ തേടിയെത്തുന്നതെന്നും അഭിരാമി കുറിച്ചു. മോശം കമന്റുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവെച്ചായിരുന്നു ഗായികയുടെ കുറിപ്പ്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...