Malayalam
ഇത്രേം വയറ് മാത്രമെ പൊതുദര്‍ശനനത്തിന് വെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു; ഭാവനയെ വിമര്‍ശിച്ച് പോസ്റ്റിട്ട തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ
ഇത്രേം വയറ് മാത്രമെ പൊതുദര്‍ശനനത്തിന് വെക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു; ഭാവനയെ വിമര്‍ശിച്ച് പോസ്റ്റിട്ട തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി സംഗീത ലക്ഷ്മണ
ഭാവനയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചപ്പോള്‍ ധരിച്ച വസ്ത്രവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് സംഗീത ലക്ഷ്മണ പങ്കിട്ട കുറിപ്പ് ഏറെ വൈറലായിരുന്നു. നിരവധി ആളുകള്‍ ആണ് സംഗീതയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയത്. ഇപ്പോഴിതാ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംഗീത ലക്ഷ്മണ.
സംഗീതയുടെ പുതിയ കുറിപ്പിങ്ങനെ;
വയറ് ഷോ! സ്കിൻ കളർ അടിവസ്ത്രം ഇല്ലാത്ത വയറ് ഷോ!! I presume I have revealed only so much that onlookers would find it inquisitive to guess how much is concealed inside. വിചാരണകോടതി മാറ്റണം, ജഡ്ജിയെ മാറ്റണം എന്നുമൊക്കെ ഞാൻ ചോയിച്ചത് ഹൈക്കോടതി അതിദാരുണമായി തള്ളി തന്നില്ല. എന്നിറ്റതിന്റെ ചളിപ്പ് മാറ്റാൻ തുണിയുരിഞ്ഞ് കാണിച്ച് ജനശ്രദ്ധ തിരിച്ചു പിടിപ്പിക്കേണ്ട ഗതികേടും എനിക്കില്ല.
മാത്രമോ, യു.എ.ഇ ഗ്ലോബൽ വിസയും എനിക്ക് വേണ്ട. അതോണ്ട് ഇത്രേം വയറ് മാത്രമെ പൊതുദർശനനത്തിന് വെക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടുള്ളു. കൂടുതൽ കാണിച്ചു കൊടുക്കണമെന്ന് എനിക്ക് തോന്നുന്നവരെ ഞാനെന്റെ വീട്ടിൽ വിളിച്ചു വരുത്തി കാണിച്ചു കൊടുക്കും, in the comfort, warmth and privacy of my bedroom! That’s how I do it.That’s how I like it. എനി പ്രോബ്ലം, സിനിമാനടി ഭാവനാഭക്തര്? ങേ?
അതേസമയം, സ്കിൻ കളർ വസ്ത്രമായിരുന്നു ഭാവന ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭാവനയുടെ വസ്ത്രത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണിഞ്ഞിട്ടില്ല എന്നും ആളുകൾ വ്യക്തമാക്കിയിരുന്നു. ഏതായാലും ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തുന്നതിന്റെയും മറ്റും വീഡിയോകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്.