Connect with us

പ്രായമുള്ള ആന്റിമാർ വരെ പച്ച തെറിയാണ് വിളിക്കുന്നത്, മൃഗീയമായ ആക്രമണങ്ങൾ, അമ്മയെയും പാപ്പുവിനെയും പറയുന്നത് സമ്മതിക്കാൻ കഴിയില്ല, ആ കടുത്ത തീരുമാനത്തിലേക്ക്, നിർണ്ണായക നീക്കം ഇങ്ങനെ, ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദറും

Malayalam

പ്രായമുള്ള ആന്റിമാർ വരെ പച്ച തെറിയാണ് വിളിക്കുന്നത്, മൃഗീയമായ ആക്രമണങ്ങൾ, അമ്മയെയും പാപ്പുവിനെയും പറയുന്നത് സമ്മതിക്കാൻ കഴിയില്ല, ആ കടുത്ത തീരുമാനത്തിലേക്ക്, നിർണ്ണായക നീക്കം ഇങ്ങനെ, ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദറും

പ്രായമുള്ള ആന്റിമാർ വരെ പച്ച തെറിയാണ് വിളിക്കുന്നത്, മൃഗീയമായ ആക്രമണങ്ങൾ, അമ്മയെയും പാപ്പുവിനെയും പറയുന്നത് സമ്മതിക്കാൻ കഴിയില്ല, ആ കടുത്ത തീരുമാനത്തിലേക്ക്, നിർണ്ണായക നീക്കം ഇങ്ങനെ, ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദറും

അടുത്തിടെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായി താൻ പ്രണയത്തിലാണെന്ന് അമൃത സുരേഷ് അറിയിച്ചത്. അന്ന് മുതൽ ഇവർക്ക് എതിരെ വ്യാപകമായ സൈബർ ആക്രമാണ് നടക്കുന്നത്. ഇപ്പോൾ അതിനോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. ഫെയ്‌സ്‌ബുക്ക് ലൈവിലൂടെയാണ് തനിക്കും സഹോദരിക്കും കുടുംബത്തിനും എതിരായ ആക്രമണങ്ങളോട് അഭിരാമി പൊട്ടിത്തെറിച്ചത്. ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നും നിയമപരമായി നേരിടാൻ ഒരുങ്ങുകയാണെന്നും അഭിരാമി പറഞ്ഞു.

അഭിരാമിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

ബിഗ് ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്. നിങ്ങൾ ലൈം ലൈറ്റിൽ നിൽക്കുന്നവർ അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ ബാധ്യസ്ഥരല്ലേ അങ്ങനെ എടുത്ത് വിട്ടൂടെ എന്നൊക്കെ ആളുകൾ ചോദിക്കാറുണ്ട്. പക്ഷെ ഒരു പരിധി വിട്ടു കഴിഞ്ഞാൽ ഒന്നും സഹിക്കേണ്ട ആവശ്യമില്ല. പരിധി വിടാൻ കാത്തിരിക്കുന്നത് തന്നെ മണ്ടത്തരമാണ്,’ ‘എന്റെ ചേച്ചിയുടെ ജീവിതത്തിൽ ഉണ്ടായ ഒരു മൈൽസ്റ്റോൺ ഇവന്റിന് ശേഷം ഞങ്ങളുടെ എന്ത് വീഡിയോക്കും പോസ്റ്റുകൾക്കും താഴെ വളരെ അശ്ലീലമായ കമന്റുകളാണ് ചെയ്യുന്നത്. പ്രായമുള്ള ആന്റിമാർ വരെ വീട്ടുകാരെ ഉൾപ്പെടെ പച്ച തെറിയാണ് വിളിക്കുന്നത്. പാപ്പുവിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കുറച്ചു വീഡിയോകൾ പങ്കുവച്ചപ്പോഴാണ് ഈ ആക്രമങ്ങൾ വളരെ മൃഗീയമായി മാറുന്നത് മനസിലായത്,’

‘അതുകൊണ്ട് തന്നെ ഇന്ന് മുതൽ ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നവർ ആര് തന്നെ ആയാലും അവർക്ക് എതിരെ നിയമപരമായി നീങ്ങാൻ ആണ് തീരുമാനം. സൈബർ സെല്ലിൽ പരാതി നൽകാൻ പോവുകയാണ്,’ അഭിരാമി പറഞ്ഞു. തന്റെ മുഖം സംസാര രീതി എന്നിവയെ കുറിച്ച് വരെ മോശം കമന്റുകൾ വരുന്നുണ്ട്. പ്രോഗനാതിസം എന്നൊരു അവസ്ഥയാണ് എന്റെ മുഖം ഇങ്ങനെ ആവാൻ കാരണം പ്ലാസ്റ്റിക്ക് സർജറി ചെയ്ത് ശരിയാക്കാം ഞാൻ അത് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. എന്റെ മുഖത്തെ പറ്റി ഓരോന്ന് പറയുന്നത് അവരുടെ വൈകൃതമായാണ് ഞാൻ കാണുന്നത്. അതിനോട് എനിക്ക് ഒരു വിഷയവുമില്ലെന്നും എന്റെ ഈ വൈകല്യം കൊണ്ടാണ് ജീവിക്കാൻ തീരുമാനമെന്നും അഭിരാമി പറഞ്ഞു.

ചിലർ ഐഡിയ സ്റ്റാർ സിംഗറിൽ നിങ്ങളെ കണ്ടിട്ടുണ്ട് അങ്ങനെ ആയിക്കൂടെ എന്നൊക്കെയാണ് ചോദിക്കുന്നത് അവരോട് എന്ത് പറയാൻ ആണ്. 15 വർഷം മുന്നെയാണ് അത്. ഞങ്ങൾ അന്ന് ഇട്ട പോലുള്ള വസ്ത്രങ്ങളല്ല ഇടുന്നത് എന്നൊക്കെ എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കുന്നു എന്നും അഭിരാമി ചോദിക്കുന്നുണ്ട്. തനിക്കെതിരെ പറയുന്നത് പിന്നെയും സഹിക്കും എന്നാൽ അമ്മയെയും പാപ്പുവിനെയും ഉൾപ്പെടെ പറയുന്നത് സമ്മതിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ലൈവ് വീഡിയോക്ക് താഴെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകൾ എടുത്ത് പരാതി നൽകുമെന്ന് അഭിരാമി പറയുന്നുണ്ട്. ഇതിന്റെ അറ്റം കണ്ടിട്ടേ ഇനി ഉള്ളുവെന്ന് ഗോപി സുന്ദർ ലൈവിൽ കമന്റ് ചെയ്തിരുന്നു. വീഡിയോക്ക് മുൻപ് തങ്ങളുടെ പോസ്റ്റുകൾക്ക് മുന്നിൽ വന്ന മോശം കമന്റുകളുടെ സ്ക്രീൻ ഷോട്ട് അഭിരാമി പങ്കുവച്ചിരുന്നു. ഇത്തരം കമന്റുകൾ കാരണം തങ്ങൾ മാനസികമായി ഏറെ ബുദ്ധിമുട്ടുകയാണെന്നും അഭിരാമി പറഞ്ഞിരുന്നു. നിരവധി പേർ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ സഹോദരി അഭിരാമി സുരേഷും പ്രേക്ഷകർക്ക് സുപരിചിതയാണ്. കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ പോലുള്ള സീരയലുകളലും പിന്നീട് ചില സിനിമകളിലും അഭിരാമി സുരേഷ് അഭിനയിച്ചിട്ടുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 2വിൽ മത്സരാർഥിയായും അമൃതയ്ക്കൊപ്പം അഭിരാമി എത്തിയിരുന്നു. രണ്ടുപേരും ചേർന്ന് ഒരു മത്സരാർഥിയായിട്ടാണ് അന്ന് മത്സരിച്ചിരുന്നത്. കോവിഡ് കാരണം നിർത്തിവെച്ച ആ ബിഗ് ബോസ് സീസണ് ശേഷം അഭിരാമിയും അമൃതയും ചേർന്ന് മ്യൂസിക്ക് ബാന്റും യുട്യൂബ് ചാനലുമൊക്കെയായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top