News
‘ബ്രഹ്മാസ്ത്ര’യുടെ രണ്ടാം പാര്‍ട്ടില്‍ നായകനാകുന്നത് ഹൃത്വിക് റോഷന്; വൈറലായി നടന്റെ പ്രസ്താവന
‘ബ്രഹ്മാസ്ത്ര’യുടെ രണ്ടാം പാര്‍ട്ടില്‍ നായകനാകുന്നത് ഹൃത്വിക് റോഷന്; വൈറലായി നടന്റെ പ്രസ്താവന
ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും പ്രധാനവേഷങ്ങളില്‍ എത്തി, ബോക്സോഫീസിനെ ഇളക്കി മറിച്ച ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ആഗോള തലത്തില്‍ 400 കോടി നേടിക്കഴിഞ്ഞു.
കോവിഡ് മഹാമാരിക്ക് ശേഷം ബോളീവുഡിലെ ഏറ്റവും വലിയ നേട്ടമാണിത്. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പേര് ‘ബ്രഹ്മാസ്ത്ര’: പാര്‍ട്ട് ഒന്ന്: ശിവ’ എന്നാണ്. പബ്ലിസിറ്റിയും പ്രിന്‍ഡിങും ഒഴികെ 410 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. നിരവധി അഭ്യൂഹങ്ങളും ചര്‍ച്ചകളുമാണ് രണ്ടാം ഭാഗത്തെ കുറിച്ച് സോഷ്യല്‍ മീഡിയാസില്‍ നടക്കുന്നത്.
ഇതിന് പിന്നാലെ സെക്കന്‍ഡ് പാര്‍ട്ടില്‍ ഹൃത്വിക് റോഷന് നായകനാകും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഹൃത്വിക് നടത്തിയ പ്രസ്താവന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്. റിലീസിനൊരുങ്ങുന്ന ചിത്രമായ വിക്രം വേദയുടെ പ്രൊമോഷന് വേളയില്‍ തന്റെ അടുത്ത പ്രൊജക്ടുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു ഹൃത്വിക്.
ഫൈറ്റര്‍ എന്ന സിനിമയാണ് ഇനി ചെയ്യാന്‍ ഉള്ളതെന്നും അതിന് ശേഷം പ്രേക്ഷകര്‍ പറയുന്ന സിനിമകള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നുമാണ് ഹൃത്വിക് പറഞ്ഞത്. ബ്രഹ്മാസ്ത്ര രണ്ടാം ഭാഗത്തെ കുറിച്ചാണ് ഹൃത്വിക് പറഞ്ഞതെന്നാണ് ആരാധകരുടെ പക്ഷം. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് സംവിധായകന് അയാന് മുഖര്‍ജി പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. 2025ലായിരിക്കും ചിത്രം റിലീസ് ചെയ്യുക.
