News
ബഷീർ ബഷിയുടെ വീട്ടിൽ ആ പൊട്ടിത്തെറി; രണ്ടു ഭാര്യമാരും മത്സരമോ?; സമ്മാനങ്ങൾ കൊണ്ട് ബഷീർ ബഷിയെ വീർപ്പുമുട്ടിക്കുന്നു ; രസകരമായ സംഭവം ഇങ്ങനെ…!
ബഷീർ ബഷിയുടെ വീട്ടിൽ ആ പൊട്ടിത്തെറി; രണ്ടു ഭാര്യമാരും മത്സരമോ?; സമ്മാനങ്ങൾ കൊണ്ട് ബഷീർ ബഷിയെ വീർപ്പുമുട്ടിക്കുന്നു ; രസകരമായ സംഭവം ഇങ്ങനെ…!
ബഷീര്‍ ബഷിയും ഭാര്യമാരുംസോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളാണ്. ഒരുപക്ഷെ സിനിമാ താരങ്ങളേക്കാൾ കൂടുതൽ പ്രിയം നേടാൻ ഇവർക്ക് സാധിച്ചിട്ടുണ്ട് . മൂന്ന് പേരുടെയും ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ നിരന്തരം വൈറലാകാറുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഷുറയുടെ വ്‌ളോഗ് നോക്കിയാലും, ബഷീറിന്റെ വ്‌ളോഗ് നോക്കിയാലും സുഹാനയുടെ ഇന്‍സ്റ്റഗ്രാം നോക്കിയാലും ഒരേ ഒരു ആഘോഷത്തിന്റെ കാഴ്ചയാണ് കാണുന്നത്. മറ്റൊന്നുമല്ല, ബഷീര്‍ ബഷിയുടെ ജന്മ ദിനം.ഇതുകാണുന്ന ഏതൊരു ശരാശരി മലയാളികളും പറയുന്ന കാര്യം ഹോ ഈ ബഷീർ എന്തൊരു ഭാഗ്യവാനാണ് എന്നാകും. മത്സരിച്ചു സ്നേഹിക്കാൻ രണ്ടു ഭാര്യമാരെ കിട്ടുന്നത് ഭൂരിഭാഗം മലയാളികൾക്കും അത്ഭുതമാണ്.
ഇപ്പോൾ ബഷീർ ബഷി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് . ഭാര്യമാരുടെ വക കിട്ടിയ സമ്മാനങ്ങള്‍ അണ്‍ ബോക്‌സ് ചെയ്യുന്നതായിരുന്നു ഒരു വീഡിയോ. അതിന് വേണ്ടിയുള്ള ഷോപ്പിങിനെ കുറിച്ചുള്ള മറ്റൊരു വീഡിയോ മഷുറ പങ്കുവച്ചിട്ടുണ്ടായിരുന്നു. ബേര്‍ത്ത് ഡേ ബ്ലാസ്റ്റ്, ഡെക്രേഷന്‍, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം ഉള്‍കൊള്ളിച്ചുകൊണ്ട് മറ്റൊരു വീഡിയോ. അതൊന്നും പോരാതെ ബേര്‍ത്ത് ഡേ ആഘോഷം ലൈവ് ആയും എടുത്ത് പോസ്റ്റ് ചെയ്തു. മൊത്തത്തില്‍ ആഘോഷം തന്നെ.
യൂട്യൂബില്‍ മാത്രം ഒതുങ്ങുന്നതല്ല ബഷിയുടെ ജന്മദി ആഘോഷം. അത് ഇന്‍സ്റ്റഗ്രാമിലേക്കും പടര്‍ന്നു. ബഷിയെ ആശംസിച്ചുകൊണ്ട് സുഹാനയും മഷുറയും ഇന്‍സ്റ്റഗ്രാമിലെത്തി. രണ്ട് ഭാര്യമാരെയും ചേര്‍ത്ത് പിടിച്ച് ഇരിയ്ക്കുന്ന ഫോട്ടോകളും, തനിച്ചുള്ള ഫോട്ടോകളും ഒക്കെയായി അവിടെയും പിറന്നാളിന്റെ ബഹളം തന്നെ.
എല്ലാ വിജയവും സന്തോഷവും നിന്റെ ജീവിതത്തില്‍ ഉണ്ടാവാന്‍ അള്ള അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് സുഹാന പോസ്റ്റിട്ടപ്പോള്‍, താങ്ക്‌സ് പറഞ്ഞ് ബഷി എത്തി. ലവ് യു ബേബീ, ഒരിക്കല്‍ കൂടെ പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു മഷുറയുടെ പോസ്റ്റ്. അതിന് താഴെ താങ്ക്യു പെഞ്ചായി, ലവ് യു ടൂ മോളൂ എന്ന് പറഞ്ഞുകൊണ്ട് ബഷിയും.
പിറന്നാള്‍ ആഘോഷിക്കുന്നതിനൊപ്പം ഈ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുകയാണ് ആരാധകര്‍. ഒത്തൊരുമയെയും സ്‌നേഹത്തെയും പ്രശംസിച്ചുകൊണ്ടും, അവസാനം വരെ ഇങ്ങനെ പോകട്ടെ എന്ന് ആശംസിച്ചുകൊണ്ടും ഇന്‍സ്റ്റയിലും യൂട്യൂബിലും ആരാധകര്‍ എത്തി.
about basheer bashi
