News
ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഖാന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്ന് വിവരം
ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഖാന്റെ പുതിയ ചിത്രം ഒരുങ്ങുന്നു; സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്ന് വിവരം
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ആമിര്‍ ഖാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ആമിര്‍ ഖാന്റേതായി അവസാനം റിലീസ് ചെയ്ത സിനിമയാണ് ‘ലാല്‍ സിംഗ് ഛദ്ദ’.
ടോം ഹാങ്ക്‌സ് ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗമ്പി’ന്റെ റീമേക്ക് ആയ ചിത്രത്തിന് തിയേറ്റുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ലാല്‍ സിംഗ് ഛദ്ദയ്ക്ക് ശേഷം ആമിര്‍ ഖാന്റെ പുതിയ ചിത്രം ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് ചിത്രത്തിന്റെ റീമേക്കാണ് പുതിയ ചിത്രമെന്നാണ് സൂചന.
2018 ല്‍ റിലീസ് ചെയ്ത ‘കാംപെയോണസ്’ എന്ന ചിത്രത്തിന്റെ റീമേക്കിലാകും ആമിര്‍ നായകനാവുക എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ആമിര്‍ ഖാന്‍ ഇപ്പോള്‍ യുഎസിലാണ്. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ടീമില്‍ ജോയിന്‍ ചെയ്യുമെന്നും 2023 ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ആര്‍ എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ശങ്കര്‍ ഇസ്ഹാന്‍ലോയ്‌യാണ്.
ആഗസ്റ്റ് 11നാണ് ലാല്‍ സിംഗ് ഛദ്ദ തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ആയില്ല. 126 കോടിയാണ് ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂര്‍ ആണ് നായിക. ‘ത്രീ ഇഡിയറ്റ്‌സ്’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍, കരീന കപൂര്‍ ജോഡികള്‍ ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.
