നിരവധി സീരിയലുകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. കഴിഞ്ഞ ദിവസം മയക്കുമരുന്ന് കേസില്‍ ഷിയാസ് അറസ്റ്റിലായെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ആകെ പരന്നിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകര്‍ സംശയവുമായി രംഗത്തെത്തി.
‘ബിഗ് ബോസ്’ താരം ഷിയാസ് കരീം തന്നെ ആണോ എന്നായിരുന്നു അവരുടെ സംശയം. വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പോലീസ് അറസ്റ്റ് ചെയ്ത ‘ഷിയാസ്’ താനല്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഷിയാസ് കരീം. വാര്‍ത്ത പുറത്ത് വന്നതോടെ ഒരുപാട് ബുദ്ധിമുട്ട് നേരിട്ടു എന്നും അത് താന്‍ ആണോ എന്ന് പലരും വന്ന് ചോദിക്കുന്നുവെന്നും ഷിയാസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് ലഹരിമരുന്ന് ഇടപാട് കേസില്‍ സീരിയല്‍ നടന് അടക്കം മൂന്ന് മലയാളികള്‍ ബംഗുളൂരുവില്‍ അറസ്റ്റിലായത്. മുഹമ്മദ് ഷാഹിദ്, മംഗള്‍തൊടി ജതിന്, ഷിയാസ് എന്നിവയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഷിയാസ് കരീമും നിലവില്‍ ബംഗളൂരുവില്‍ ആണ്. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയത്.
‘ഈ കേസില്‍ ഉള്‍പ്പെട്ട സീരിയല്‍ നടന് ഞാന്‍ ആണെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഈ ഷിയാസ് ഞാന്‍ അല്ല. പലരും എന്നെ വിളിച്ചിരുന്നു വാര്‍ത്ത കണ്ടിട്ട്. സിനിമ വലിയ ആഗ്രഹമാണ്. ഇത്തരം വാര്‍ത്തകള്‍ ചിലപ്പോള്‍ കരിയറിനെ ബാധിച്ചേക്കാം. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല’, എന്നും താരം പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...