Connect with us

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം അതായിരുന്നു,ആരേയും വേദനിപ്പിക്കാതെ ഡിപ്ലോമാറ്റിക്കായി നോ പറയാനറിയാം…അവരെ കാണുമ്പോള്‍ എനിക്ക് സഹതാപമാണ് തോന്നാറുള്ളത്, ഈ ടാറ്റൂ ചെയ്തതില്‍ എനിക്കിപ്പോള്‍ സങ്കടമുണ്ട്; അഭയ പറഞ്ഞത് കേട്ടോ?

Malayalam

ഗോപി സുന്ദറുമായുള്ള ലിവിങ് റ്റുഗദര്‍ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാര്‍ത്തകളില്‍ നിറഞ്ഞത്. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. അതിന് പിന്നാലെ ഗോപി സുന്ദർ അമൃതയുമായി പുതിയ ജീവിതം ആരംഭിച്ചു.ഗായിക എന്നതിലുപരി മോഡൽ കൂടിയാണ് അഭയ ഹിരണ്‍മയി. സോഷ്യൽ മീഡിയയിൽ സജീവമായ അഭയ പങ്കിടുന്ന വിശേഷങ്ങൾ വൈറലായി മാറാറുണ്ട്.

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് അഭയ നല്‍കിയ അഭിമുഖത്തിലെ വിശേഷങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

അമ്മയാണ് അഭയ ഹിരണ്‍മയി എന്ന് പേരിട്ടത്. ആരെയും ഭയമില്ലാത്തവള്‍ എന്നാണ് അഭയയുടെ അര്‍ത്ഥം. ബ്രഹ്‌മാവിന്റെ പുത്രിയെന്നാണ് ഹിരണ്‍മയിയുടെ അര്‍ത്ഥം. അമ്മയാണ് എനിക്ക് ഈ കിടിലന്‍ പേരിട്ടത്. എനിക്ക് ഭയമില്ലെന്ന് മറ്റുള്ളവര്‍ കരുതുന്നുണ്ടെങ്കില്‍ അതെനിക്കിഷ്ടമാണ്. ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടം കുട്ടിക്കാലമായിരുന്നു. ഓണത്തിന് പൂക്കളമിടുന്നതും സദ്യ കഴിക്കുന്നതെല്ലാം ഓര്‍മ്മയിലുണ്ട്.

സഹജീവികളോടുള്ള സ്‌നേഹത്തിന് പ്രാധാന്യം നല്‍കുന്ന ക്യാരക്ടറാണ് തന്റേതെന്നും അഭയ പറഞ്ഞിരുന്നു. കുക്കിംഗ് എനിക്കിപ്പോഴൊരു ഹാബിറ്റായി മാറിയിട്ടുണ്ട്. ക്ഷമ പഠിച്ചു. അതേപോലെ വര്‍ക്കൗട്ടും ചെയ്യുന്നുണ്ട്. വീടൊക്കെ നന്നായി നോക്കാന്‍ പഠിച്ചു. അതൊക്കെ കാണുമ്പോള്‍ അമ്മയ്ക്ക് സന്തോഷമാണ്. ഫേക്കായിരിക്കുന്നവരെ കാണുമ്പോള്‍ എനിക്ക് സഹതാപമാണ് തോന്നാറുള്ളത്. ഞാന്‍ ജനുവിനാണ് എന്നായിരുന്നു ക്യാരക്ടറിനെക്കുറിച്ച് അഭയ പറഞ്ഞത്.

എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നിയ ഒത്തിരി നിമിഷങ്ങളുണ്ട്. ഞാനും ഫാമിലിയും എന്റെ പട്ടികളുമാണ് എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടതെന്നും അഭയ പറഞ്ഞിരുന്നു. കൈയ്യിലെ ടാറ്റുവിനെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. ഇത് ഹണീബിയാണ്, അങ്ങനെ അര്‍ത്ഥമൊന്നുമില്ല. ഇത് ചെയ്തതില്‍ എനിക്കിപ്പോള്‍ സങ്കടമുണ്ട്. ടാറ്റു ചെയ്യുമ്പോള്‍ ശ്രദ്ധിച്ച് ചെയ്യുകയെന്നായിരുന്നു അഭയ പറഞ്ഞത്. ആരേയും വേദനിപ്പിക്കാതെ ഡിപ്ലോമാറ്റിക്കായി നോ പറയാനറിയാം.

ആള്‍ക്കാരുടെ മനസിലിരുപ്പ് മനസിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. അത് മാറ്റാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. സെലിബ്രിറ്റിയായിരുന്നില്ലെങ്കില്‍ എല്ലാവരും ചെയ്യുന്ന പോലത്തെ കാര്യങ്ങള്‍ തന്നെയായിരിക്കും ഞാനും ചെയ്യുകയെന്നും അഭയ പറഞ്ഞിരുന്നു. പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായുള്ള അഭിമുഖം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

More in Malayalam

Trending

Recent

To Top