Malayalam
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു
ഓസ്കര് ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍(88) അന്തരിച്ചു. ഫ്രാന്‍സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1975ല്‍ പുറത്തിറങ്ങിയ ‘വണ്‍ ഫ്ല്യൂ ഓവര്‍ ദി കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രത്തിലെ നെഴ്സ് റാച്ചഡ് എന്ന കഥാപാത്രം അവതരിപ്പിച്ചാണ് മികച്ച നടിക്കുള്ള അക്കാദമി അവാര്‍ഡ്, ബാഫ്റ്റ പുരസ്കാരം, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടിയത്.
കുടുംബാംഗങ്ങളാണ് നടിയുടെ വിയോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എക്സോര്‍സിസ്റ്റ് ്യു്യു : ദ ഹെറട്ടിക്ക് (1977), ബ്രയിന്‍സ്റ്റോം (1983), ഫയര്‍സ്റ്റാര്‍ട്ടര്‍ (1984), ഫ്ലവേഴ്സ് ഇന്‍ ദി ആറ്റിക്ക് (1987), 2 ഡേയ്സ് ഇന്‍ ദി വാലി (1996), ക്രൂ വല്‍ ഇന്റന്‍ഷന്‍സ് (1999) എന്നിവയാണ് ലൂയിസ് ഫ്ലെച്ചറിന്റെ മറ്റു പ്രധാന സിനിമകള്‍.
ഔഡ്രേ ഹെപ്ബേണ്‍, ലിസ മിന്നെല്ലി എന്നിവര്‍ക്കുശേഷം ഒരൊറ്റ ചിത്രത്തിലെ അഭിനയത്തിന് അക്കാദമി അവാര്‍ഡ്, ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം എന്നിവ നേടുന്ന മൂന്നാമത്തെ നടിയാണ് ലൂയിസ് ഫ്ലെച്ചര്‍.
