Connect with us

ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമുണ്ട് ; മികച്ച ക്രൈം ഡ്രാമകളിലേക്ക് ചേർത്തു വയ്ക്കാൻ ഒരു ചിത്രം കൂടി.. ; ആകാംക്ഷ നിറച്ച ഇനി ഉത്തരം റിലീസിനൊരുങ്ങുന്നു !

Movies

ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമുണ്ട് ; മികച്ച ക്രൈം ഡ്രാമകളിലേക്ക് ചേർത്തു വയ്ക്കാൻ ഒരു ചിത്രം കൂടി.. ; ആകാംക്ഷ നിറച്ച ഇനി ഉത്തരം റിലീസിനൊരുങ്ങുന്നു !

ചോദ്യങ്ങൾക്കെല്ലാം ഒരു ഉത്തരമുണ്ട് ; മികച്ച ക്രൈം ഡ്രാമകളിലേക്ക് ചേർത്തു വയ്ക്കാൻ ഒരു ചിത്രം കൂടി.. ; ആകാംക്ഷ നിറച്ച ഇനി ഉത്തരം റിലീസിനൊരുങ്ങുന്നു !

ഏറെ സിനിമ ആസ്വാദകരുള്ള വിഭാഗമാണ് ക്രൈം ത്രില്ലർ സിനിമകൾ. പ്രേക്ഷകരെ ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ചിത്രങ്ങൾ ഭാഷാഭേദ്യമെന്നെ പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച ക്രൈംഡ്രാമകളുടെ നിരയിലേക്ക് ഇടം നേടാൻ ഇനി ഉത്തരം എത്തുകയാണ് .

മലയാളത്തിൽ ക്രൈം ഡ്രാമാ വിഭാഗത്തിൽ നിരവധി സിനിമകൾ പ്രദർശനത്തിന് എത്തിയിട്ടുണ്ട് എന്നാൽ അതിൽ തന്നെ ചർച്ചയാകപ്പെട്ട ചിത്രങ്ങൾ കുറവും .. എന്നാൽ അത്തരത്തിൽ ചർച്ചകളിൽ ഇടം നേടുന്ന ചിത്രമായിരിക്കും സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്ന സൂചന. പോയവാരം റിലീസ് ചെയ്ത ട്രെയിലറിന് ഇതിനോടകം തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രില്ലർ സ്വഭാവമുണർത്തുന്ന ട്രെയിലർ മലയാളികൾക്ക് ഒരു ഇടവേളക്കുശേഷം ലഭിക്കുന്ന ഒരു മികച്ച ക്രം ത്രില്ലർ ആവും എന്നാണ് പ്രേക്ഷക പ്രതീക്ഷകൾ.ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്.

എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.അപർണ്ണ ബാലമുരളിയാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രമായ ജാനകിയെ അവതരിപ്പിക്കുന്നത്. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്.വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ, ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്.

More in Movies

Trending