അരുണ്‍ ഗോപിയും ദിലീപ് ചിത്രത്തിൽ ;തമന്ന മാത്രമല്ല, തമിഴിലെ ആ സൂപ്പർ താരവും ; വെളിപ്പെടുത്തി സംവിധായകൻ !
‘രാമലീല’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകന് അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു . ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോര്‍ക്കുന്നത്.. തെന്നിന്ത്യൻ താര സുന്ദരി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഈ മാസം ആദ്യം ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ തമിഴ് താരം ശരത് കുമാറും ഉണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സംവിധായകൻ അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതുവരെ പേരിടാത്ത ചിത്രത്തിലേക്ക് താരത്തെ സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റ് അരുൺ പങ്കുവച്ചിട്ടുണ്ട്. ശരത് ചിത്രത്തിൽ ജോയിൻ ചെയ്തുവെന്നാണ് വിവരം.
ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം സാം സി എസ്, എഡിറ്റിംഗ് വിവേക് ഹര്ഷന്, പ്രൊഡക്ഷന്‍ ഡിസൈനര്‍ നോബിള്‍ ജേക്കബ്, കലാസംവിധാനം സുബാഷ് കരുണ്‍, സൌണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ.
അതേസമയം, വോയ്സ് ഓഫ് സത്യനാഥൻ എന്ന ചിത്രമാണ് ദിലീപിന്റേതായി അടുത്തിടെ പൂർത്തിയായത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ചിത്രങ്ങൾക്കു ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നടൻ ജോജു ജോർജും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിദ്ദിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ എന്നിവരും അഭിനയിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഷൂട്ടിംഗ് അവസാനിപ്പിക്കേണ്ടി വന്നിരുന്നു. പിന്നീട് ഈ വർഷം ഓഗസ്റ്റ് ഏഴിന് ചിത്രീകരണം പുനഃരാരംഭിക്കുകയും ചെയ്തു.
