Malayalam
ട്വന്റി ട്വൻറിയിൽ സംഭവിച്ചത് അത്! മരിച്ച ഭാവനയെ എങ്ങനെ കൊണ്ട് വരും? നെറിക്കെട്ട വാദവുമായി ഇടവേള ബാബു! തീയായി പാർവതി
ട്വന്റി ട്വൻറിയിൽ സംഭവിച്ചത് അത്! മരിച്ച ഭാവനയെ എങ്ങനെ കൊണ്ട് വരും? നെറിക്കെട്ട വാദവുമായി ഇടവേള ബാബു! തീയായി പാർവതി
മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ എഎംഎംഎ നിര്‍മ്മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടായിരിക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത് ഏറെ വിവാദമായിരിക്കുകയാണ്
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ഇടവേള ബാബു എത്തിയിരിക്കുന്നു . കഥാപാത്രം മരിച്ചുപോയതല്ലെയെന്നാണ് ഉദ്ദേശിച്ചത്. നടി പാര്‍വതി തിരുവോത്തിന്റെ രാജി കത്ത് കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു.
പാർവതി തന്റെ പരാമർശം തെറ്റിദ്ധരിച്ചതാണെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ല. ‘ട്വന്റി20 യിൽ ആ നടി ചെയ്ത കഥാപാത്രം മരിക്കുകയാണ്. മരിച്ചവരെ തിരിച്ചു കൊണ്ടുവരാൻ കഴിയില്ലല്ലോ? ആ ചിത്രത്തിന്റെ രണ്ടാം ഭാഗം എടുത്താൽ എങ്ങനെ ആ കഥാപാത്രമുണ്ടാകും. അമ്മയിൽ തന്നെ നാനൂറിലേറെ അംഗങ്ങളുണ്ട്. അവരെയെല്ലാം പുതിയ സിനിമയിൽ ഉൾപ്പെടുത്താൻ കഴിയില്ല. മാത്രമല്ല, ആ നടി ഇപ്പോൾ അമ്മയിൽ അംഗവുമല്ല. അക്കാര്യമല്ലാതെ മോശമായി ഒന്നും പറഞ്ഞിട്ടില്ല’– ബാബു പറഞ്ഞു.
എന്നാല്‍ ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാര്‍ ട്വന്റി ട്വന്റി എന്ന സിനിമയില്‍ മരിച്ചെന്ന ഇടവേള ബാബുവിന്റെ വാദവും ശരിയല്ല. കഥാപാത്രം കോമയില്‍ കിടക്കുന്നതായാണ് സിനിമയില്‍ പറയുന്നത്. ട്വന്റി ട്വന്റി മോഡല്‍ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ഭാവനയുണ്ടാകുമോയെന്ന ചോദ്യത്തിനായിരുന്നു റോളുണ്ടാകില്ലെന്നും മരിച്ചവരെ എങ്ങനെ തിരിച്ചു കൊണ്ടുവരുമെന്നും ഇടവേള ബാബു മറുപടി നല്‍കിയത്.
ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് A.M.M.Aയില്‍ നിന്നും രാജിവെച്ചിരുന്നു. ഒരു വിഡ്ഢിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു, നാണം കെട്ട പരാമര്‍ശം എന്ന കാപ്ഷനോടെ A.M.M.A ജനറല്‍ സെക്രട്ടറി കൂടിയായ ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. സംഘടനയില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് തുടര്‍ന്നതെന്നും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതോടെ ആ പ്രതീക്ഷ ഉപേക്ഷിച്ചെന്നും രാജിക്കത്തില്‍ പാര്‍വതി വ്യക്താക്കി
അതെ സമയം തന്ന്നെ നിരവധി പേരാണ് പർവ്വതിയ്ക്ക് പിന്തുണയുമായി എത്തുന്നത്.
ഞാനിന്ന് ഒരു പെണ്‍കുട്ടിയേ കണ്ടു…നല്ല പെണ്ണത്വമുള്ള ധീരയായ പെണ്‍കുട്ടിയെ…അഭിവാദ്യങ്ങള്‍ …മരിച്ചു പോയി എന്ന വാക്ക് ജീവനുള്ള, കടുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ കടന്ന പോയ ഒരു പെണ്‍കുട്ടിക്ക് ഉണ്ടാക്കുന്ന വേദന മരവിച്ചുപോയ മനസ്സുള്ളവര്‍ക്ക് മാത്രമെ മനസ്സിലാക്കാന്‍ പറ്റാതെ പോവുകയുള്ളു….തെറ്റുകള്‍ ആര്‍ക്കും പറ്റാം..ബോധപൂര്‍വ്വമല്ലാത്ത നാക്കുപിഴയാണെങ്കില്‍ അതിനെ തിരുത്തേണ്ടത് ആ പെണ്‍കുട്ടിയുടെ സ്ത്രീത്വത്തോട് ക്ഷമ ചോദിച്ചുകൊണ്ടാണ്…എന്ന് അഭിപ്രായങ്ങള്‍ ആര്‍ക്കും പണയം വെക്കാത്ത..ഹരീഷ് പേരടി കുറിച്ചു
പാര്‍വതി തിരുവോത്തിനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പിയും എത്തിയിരുന്നു. അമ്മ എന്ന ദിവ്യനാമം വഹിക്കുന്ന(?) താരസംഘടനയില്‍ നിന്നും രാജിവെയ്ക്കാന്‍ തന്റേടം കാണിച്ച പാര്‍വതി തിരുവോത്തിനെ അഭിനന്ദിക്കുന്നു.നഷ്ടങ്ങളുണ്ടാകുമെന്ന് അറിഞ്ഞിട്ടും രാജിവെയ്്ക്കാന്‍ ധൈര്യം കാണിച്ച പാര്‍വതിയില്‍ നിന്നും യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയണംമെന്നാണ് കുറിച്ചത്
