Connect with us

അവാർഡ് തിളക്കം സൂരജ് വെഞ്ഞാറമൂട് മികച്ച നടൻ; കനി കുസൃതി മികച്ച നടി

Malayalam

അവാർഡ് തിളക്കം സൂരജ് വെഞ്ഞാറമൂട് മികച്ച നടൻ; കനി കുസൃതി മികച്ച നടി

അവാർഡ് തിളക്കം സൂരജ് വെഞ്ഞാറമൂട് മികച്ച നടൻ; കനി കുസൃതി മികച്ച നടി

50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലനാണ് പുരസ്‌കാരണം പ്രഖ്യാപിച്ചത്. ‌‌‌ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്നാണ് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകൻ ജെല്ലിക്കെട്ട്. മികച്ച നടൻ സുരാജ് വെഞ്ഞാറമ്മൂട്. മികച്ച നടി കനി കുസൃതി

‘കുമ്പളങ്ങി നൈറ്റ്സി’ലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് സ്വന്തമാക്കി. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി.മികച്ച ചിത്രം വാസന്തി. മികച്ച രണ്ടാമത്തെ ചിത്രം ‘കെഞ്ചിര’.

ബിരിയാണിയിലൂടെ മോസ്‌ക്കോ മേളയിലെ ബ്രിസ്‌ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌രം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവർത്തിച്ചു

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി, ചിത്രം ജല്ലിക്കെട്ട്

മികച്ച സംഗീതസംവിധായകൻ: സുഷിൻ ശ്യാം

മികച്ച ചിത്രസംയോജകൻ: കിരൺദാസ്

മികച്ച ഗായകൻ: നജീം അർഷാദ്

മികച്ച ഗായിക: മധുശ്രീ നാരായണൻ

കലാമൂല്യമുള്ള ജനപ്രിയ ചിത്രം: കുമ്പളങ്ങി നൈറ്റ്സ്

മികച്ച നവാഗതസംവിധായകൻ: രതീഷ് പൊതുവാൾ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

മികച്ച നടനുള്ള പ്രത്യേക പരാമർശം: നിവിൻ പോളി, മികച്ച നടിക്കുള്ള പ്രത്യേക പരാമർശം: അന്ന ബെൻ

ഡോ. പി കെ രാജശേഖരനാണ് മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്കാരം.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് വിധി നിർണയം നടത്തിയത്. കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പുരസ്കാരങ്ങൾ കോവിഡ് മൂലമാണ് നീണ്ടു പോയത്. 119 സിനിമകളാണ് ഇത്തവണ അവാർഡിനായി മത്സരിച്ചത്. ഇതിൽ പലതും പ്രേക്ഷകർക്കു മുന്നിൽ എത്താത്തവയാണ്. അഞ്ചെണ്ണം കുട്ടികളുടെ സിനിമയാണ്. 50 ശതമാനത്തിലധികം എൻട്രികൾ നവാഗത സംവിധായകരുടേതാണ് എന്നത് ഈ മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മന്ത്രി എ കെ ബാലൻ വ്യക്തമാക്കി. തീയറ്ററുകളിലെത്താത്ത ചിത്രങ്ങളില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ മുതൽമുടക്കുള്ള ചിത്രമെന്ന ഖ്യാതിയുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവുമുണ്ട്.

മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹൻദാസിന്റെ മൂത്തോൻ, സജിൻ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആർ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദർശന്റെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ ഉണ്ടായിരുന്നത്

കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സൗബിൻ ഷാഹിർ, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ൻ നിഗം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയത്. ഉയരെയിലൂടെ വീണ്ടു പാർവതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കിയത് . പ്രതി പൂവൻകോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു . കുമ്പളങ്ങി നൈറ്റ്‌സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലുണ്ടായിരുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top