Connect with us

കാക്ക കരുണൻ മാസ്സ് അല്ല അതുക്കുമെല്ലെ …, ഇതുവരെയുള്ള പോലീസ് വേഷങ്ങളെ കടത്തി വെട്ടും, ഇനി ഉത്തരത്തിലൂടെ വിസ്മയിപ്പിക്കാൻ കലാഭവൻ ഷാജോൺ ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് !

Movies

കാക്ക കരുണൻ മാസ്സ് അല്ല അതുക്കുമെല്ലെ …, ഇതുവരെയുള്ള പോലീസ് വേഷങ്ങളെ കടത്തി വെട്ടും, ഇനി ഉത്തരത്തിലൂടെ വിസ്മയിപ്പിക്കാൻ കലാഭവൻ ഷാജോൺ ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് !

കാക്ക കരുണൻ മാസ്സ് അല്ല അതുക്കുമെല്ലെ …, ഇതുവരെയുള്ള പോലീസ് വേഷങ്ങളെ കടത്തി വെട്ടും, ഇനി ഉത്തരത്തിലൂടെ വിസ്മയിപ്പിക്കാൻ കലാഭവൻ ഷാജോൺ ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് !

ദേശീയ പുരസ്കാര നേട്ടത്തിന്‍റെ തിളക്കം തീരും മുന്‍പ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി അപര്‍ണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി ഉത്തരം എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നത്. ഒക്ടോബറിൽ തീയേറ്ററുകളിലേക്കെത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ജാനകി എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ പശ്ചാത്തലമെന്ന് ട്രെയിലറില്‍ സൂചനയുണ്ട്.

ജാനകി എന്ന് പേരുള്ള കഥാപാത്രമായി അപർണ്ണ അഭിനയിക്കുന്ന ഈ ചിത്രത്തിൽ, കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററുകൾ പുറത്ത് വന്നിരുന്നു . കാക്ക കരുണൻ എന്ന് പേരുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു പോലീസ് വേഷമാണ് ഷാജോൺ ഈ ചിത്രത്തിൽ ചെയ്യുന്നത്. ദൃശ്യമെന്ന മോഹൻലാൽ- ജീത്തു ജോസഫ് ബ്ലോക്ക്ബസ്റ്ററിലെ സഹദേവനെന്ന നെഗറ്റീവ് സ്വഭാവമുള്ള പോലീസ് കഥാപാത്രത്തെ ഉജ്ജ്വലമാക്കിയതിനു ശേഷം, ഒട്ടേറെ പോലീസ് കഥാപാത്രങ്ങൾ ഷാജോണിനെ തേടി വന്നിരുന്നു. അത്കൊണ്ട് തന്നെ അത്തരം വേഷങ്ങൾ ചെയ്യുന്നത് നിർത്തിയ ഷാജോൺ, ഇനി ഉത്തരത്തിന്റെ തിരക്കഥ കേട്ട് ആവേശഭരിതനായാണ് ഈ പോലീസ് വേഷം ഏറ്റെടുത്തത്.

സഹോദരന്മാർ കൂടിയായ ഇരട്ട തിരക്കഥാകൃത്തുക്കൾ രഞ്ജിത് ഉണ്ണി ടീം രചിച്ച ഈ ചിത്രം, എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ കൂടാതെ ചന്ദുനാഥ്, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ഷാജു ശ്രീധർ, ജയൻ ചേർത്തല, ബിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകർന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രവിചന്ദ്രനാണ്. ജിതിൻ ഡി കെ എഡിറ്ററായ ഈ ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നാണ്. ഒരു ഫാമിലി ത്രില്ലറായാണ് ഇനി ഉത്തരം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒക്ടോബറിൽ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.

More in Movies

Trending