Connect with us

ജനപ്രിയ നായകൻ ദിലീപന്റെ ജന്മദിനം വിപുലമായ ആഘോഷിക്കാൻ ഫാൻസ്‌ ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്ലാനുകൾ !

Movies

ജനപ്രിയ നായകൻ ദിലീപന്റെ ജന്മദിനം വിപുലമായ ആഘോഷിക്കാൻ ഫാൻസ്‌ ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്ലാനുകൾ !

ജനപ്രിയ നായകൻ ദിലീപന്റെ ജന്മദിനം വിപുലമായ ആഘോഷിക്കാൻ ഫാൻസ്‌ ; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പ്ലാനുകൾ !

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനാണ് ദിലീപ്. ജനപ്രിയ നായകന്‍ ദിലീപിന്റെ 55 പിറന്നാള്‍ അടുത്തുമാസം . ദിലീപിന്‍റെ ഓരോ പിറന്നാളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.. ഇത്തവണയും അതിന് മാറ്റമില്ല. ഇത്തവണത്തെ പിറന്നാൾ വ്യത്യസ്തമായി ആഘോഷിക്കാനാണ് ദിലീപ് ഫാൻസ്‌ തീരുമാനിച്ചിരിക്കുന്നത് .

ദിലീപ് ഓൺലൈൻ എന്ന ഫാൻസ്‌ പേജ് വഴി പിറന്നാൾ ആഘോഷത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട് .ജനപ്രിയ നായകൻ ദിലീപേട്ടന്റെ ജന്മദിനമായ ഒക്ടോബർ 27-ആം തിയതി ജന്മദിനം ആഘോഷിക്കുന്നതിനോടൊപ്പം സെപ്റ്റംബർ 26 മുതൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

അന്നദാനം, രക്തദാനം, ചികിത്സ സഹായം, റോഡുകളിൽ അലഞ്ഞു തിരിയുന്നവർക്ക് ഭക്ഷണപൊതി വിതരണം,ആശുപത്രികളിൽ രോഗികൾക്ക് കുട്ടിരിക്കുന്ന കുട്ടിരിപ്പുകാർക്ക് ഭക്ഷണവിതരണം, വിദ്യാഭ്യാസ സഹായം എന്നിവ ഓരോ ജില്ലാ കമ്മിറ്റികളുടെയും ഏരിയ കമ്മിറ്റികളുടെയും നിരവധി യൂണിറ്റ് കമ്മിറ്റികളുടെയും കീഴിൽ നടത്തുമെന്നും ചെയർമാൻ റിയാസ് അറിയിച്ചു

ഏറ്റവും കൂടുതല്‍ ആരാധകരുള്ള മുതിര്‍ന്ന മലയാള താരങ്ങളില്‍ ഒരാളാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ വിവാഹവും വിവാഹമോചനവും പുനര്‍വിവാഹവും നടിയെ ആക്രമിച്ച കേസും അറസ്‌റ്റുമെല്ലാം ദിലീപിനേറ്റ പ്രഹരമായിരുന്നെങ്കിലും താരത്തിന്‍റെ ആരാധകരെ ഇതൊന്നും ബാധിച്ചിരുന്നില്ല. കൊഴിഞ്ഞ് പോക്കിന് പകരം ദിനംപ്രതി ആരാധകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആയിരുന്നു.

എറണാകുളം ജില്ലയിലെ എടവനക്കാടില്‍, പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്‍റെയും മൂന്ന് മക്കളില്‍ മൂത്ത മകനായി 1968 ഒക്‌ടോബര്‍ 27നാണ് ദിലീപിന്‍റെ ജനനം. ആലുവയിലെ വിദ്യാദിരാജ വിദ്യാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദിലീപ് പ്രീ ഡിഗ്രിക്കായി (1985-1987) യൂണിയന്‍ ക്രിസ്‌ത്യന്‍ കോളേജില്‍ ചേര്‍ന്നു. പിന്നീട് എറണാകുളത്തെ മഹാരാജാസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദവും നേടി

മഹാരാജാസ് കോളേജിലെ പഠനക്കാലമാണ് ദിലീപിനെ മിമിക്രിയിലേയ്ക്ക് നയിച്ചത്. 1980കളില്‍ കലാഭവനില്‍ മിമിക്ര ആര്‍ട്ടിസ്‌റ്റായാണ് ദിലീപിന്‍റെ അഭിനയ ജീവിതത്തിന് തിരിതെളിയുന്നത്. തുടര്‍ന്ന് ഹരിശ്രീ, കൊച്ചിന്‍ ഓസ്‌കാര്‍ എന്നീ ട്രൂപ്പുകളിലും മിമിക്രി താരമായി. ഇവിടെ വെച്ച് നടന്‍ ജയറാമുമായുള്ള പരിചയവും ദിലീപിന്‍റെ അഭിനയ ജീവിതത്തിന് ഗുണം ചെയ്തു. ദിലീപും സുഹൃത്തായ നാദിര്‍ഷയും ചേര്‍ന്ന് ഓണത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘ദേ മാവേലി കൊമ്പത്ത്’ എന്ന ഓഡിയോ കേസറ്റ് ആണ് ദിലീപിന്‍റെ സിനിമയിലേയ്ക്കുള്ള വാതില്‍ തുറന്നത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമിക്കോള എന്ന കോമഡി ഷോയിലും ദിലീപ് അഭിനയിച്ചിട്ടുണ്ട്. പിന്നീട് സംവിധായകന്‍ കമലിന്‍റെ അസിസ്‌റ്റന്‍റ് ഡയറക്‌ടറായും പ്രവര്‍ത്തിച്ചു. അസിസ്‌റ്റന്‍റ് ഡയറക്‌ടര്‍ ആയിരിക്കെ നിരവധി ചെറിയ വേഷങ്ങളിലും ദിലീപ് പ്രത്യക്ഷപ്പെട്ടു. 1992ല്‍ പുറത്തിറങ്ങിയ കമലിന്‍റെ തന്നെ എന്നോട് ഇഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെയാണ് ദിലീപ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
തുടര്‍ന്ന് അഭിനയ ലോകത്തേയ്ക്ക് ദിലീപിനെ കമല്‍ പരിചയപ്പെടുത്തുകയായിരുന്നു. സുനില്‍ സംവിധാനം ചെയ്‌ത മാനത്തെ കൊട്ടാരം ദിലീപിന്‍റെ അഭിനയ ജീവിതത്തിന് ഒരു തുടക്കമായി മാറിയിരുന്നു. പിന്നീട് സൈന്യം , സിന്ദൂര രേഖ , പിടക്കോഴി കൂവുന്ന നൂറ്റാണ്ട് , തൂവല്‍ കൊട്ടാരം , സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്‍ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങളില്‍ ദിലീപ് മുഖം കാണിച്ചു.

കമലിന്‍റെ ഈ പുഴയും കടന്ന്, സുന്ദര്‍ ദാസ്-ലോഹിത ദാസ് കൂട്ടുകെട്ടിലൊരുങ്ങിയ സല്ലാപം എന്നീ ചിത്രങ്ങളായിരുന്നു ദിലീപിന്‍റെ ആദ്യ കെരിയര്‍ ബ്രേക്കുകള്‍. ഈ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ക്ക് ശേഷം മലയാള സിനിമാ മേഖലയില്‍ ദിലീപിന് തന്‍റേതായൊരിടം കണ്ടെത്താനായി.2000ല്‍ പുറത്തിറങ്ങിയ മിസ്‌റ്റര്‍ ബട്ട്‌ലര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, ജോക്കര്‍ എന്നീ ചിത്രങ്ങള്‍ അഭിനയ ജീവിതത്തില്‍ ദിലീപിന് മറ്റൊരു അദ്ധ്യായം കൂടി സമ്മാനിച്ചു. ഈ പറക്കുംതളിക , ഇഷ്‌ടം , സൂത്രധാരന്‍, മഴത്തുള്ളിക്കിലുക്കം, കുബേരന്‍ എന്നീ ചിത്രങ്ങളിലും ദിലീപ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബോക്‌സ്ഓഫീസ് ഹിറ്റുകളായ ഈ പറക്കുംതളിക, കുബേരന്‍ എന്നിവയായിരുന്നു ദിലീപിന്‍റെ അക്കാലത്തെ കെരിയര്‍ ബെസ്‌റ്റ് ചിത്രങ്ങള്‍.കുഞ്ഞിക്കൂഞ്ഞന്‍ എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് കേരള സംസ്‌ഥാന ചലച്ചിത്ര പ്രത്യേക ജൂറി പുരസ്‌കാരവും നേടി. 2002ല്‍ തന്നെ പുറത്തിറങ്ങിയ ലാല്‍ ജോസിന്‍റെ മീശ മാധവന്‍ എന്ന ചിത്രം താരത്തിന്‍റെ താരമൂല്യം ഉയര്‍ത്തി. ദിലീപന്‍റെ എക്കാലത്തെയും കെരിയര്‍ ബെസ്‌റ്റ് ചിത്രം കൂടിയാണിത്. കല്യാണരാമനും ബോക്‌സ്‌ഓഫീസ് ഹിറ്റായിരുന്നു. സി ഐ ഡി മൂസ യും ദിലീപിന്‍റെ മറ്റൊരു കെരിയര്‍ ബെസ്‌റ്റ് ചിത്രമാണ്.

More in Movies

Trending

Recent

To Top