നടി ആക്രമിക്കപ്പെട്ട കേസ് ; അതിജീവിതയുടെ ആ ആവശ്യം അംഗീകരികില്ല ; കാരണം വെളിപ്പെടുത്തി രാഹുല്‍ ഈശ്വർ !
നടി ആക്രമിക്കപ്പെട്ട കേസ് നിർണ്ണായക വഴിത്തിരിവിലൂടെ കടന്നു പോവുകയാണ് .നടി ആക്രമിക്കപ്പെട്ട കേസിന്റെ കോടതി മാറ്റവുമായി ബന്ധപ്പെട്ട അതിജീവിത നല്‍കിയ ഹർജിയില്‍ നാളെയാണ് ഹൈക്കോടതി വിധി പറയാന്‍ പോവുന്നത്. കേസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയ തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന വാദമാണ് അതിജീവിത കോടതിയില്‍ ഉയർത്തിയിരിക്കുന്നത്.
അതേസമയം കേസില്‍ നാളെ ജസ്റ്റിസ് സിയാദ് റഹ്മാന്‍ വിധി പറയുമ്പോള്‍ അത് ഏറെ പ്രസക്തമായിരിക്കുമെന്നാണ് രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നത്. ജഡ്ജിയെ മാറ്റണമെന്ന വിധി വന്നാലും മാറ്റണ്ട എന്ന വിധി വന്നാലും വിമർശനങ്ങള്‍ ഉയരാം. എങ്കിലും വളരെ ബോള്‍ഡായിട്ടുള്ള തീരുമാനമായിരിക്കും അതെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണ്, ഇത്രമാത്രം മാധ്യമ ശ്രദ്ധയുമുണ്ട്. വിധി പറയുന്നതിലേക്കായി ആറുമാസം കൂടി സമയം കൂടി അനുവദിച്ചു. ഇങ്ങനെ എല്ലാ വശവും എടുത്ത് പരിശോധിക്കുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട, നിയമവിദ്യാർത്ഥികള്‍ പഠിക്കേണ്ട വിധിയായിരിക്കും വരികും. ആ വിധിയില്‍ എന്തൊക്കെയായിരിക്കും അദ്ദേഹം പറയുക എന്നറിയാന്‍ വളരെ അധികം താല്‍പര്യം ഉണ്ട്.
ഒരു നിയമവിദ്യാർത്ഥി എന്ന നിലയിലും ദിലീപിനെ പിന്തുണയ്ക്കുന്ന, അല്ലെങ്കില്‍ സത്യത്തിന്റെ കൂടെ നില്‍ക്കുന്ന ഞങ്ങള്‍ക്ക് എല്ലാവർക്കുമുള്ള പ്രതീക്ഷ ജഡ്ജിയെ മാറ്റില്ലെന്നതാണ്. അതിന്റ ആവശ്യം ഇല്ല. അത്തരത്തിലുള്ള ഒരു തീരുമാനം ഇത്രയും നാള്‍ കേസ് നടത്തിയ അവർക്കെതിരായ അരോപണങ്ങളെ പരോക്ഷമായി അംഗീകരിക്കുന്നതിന് തുല്യമായിരിക്കും അത്. അതുകൊണ്ട് ജഡ്ജിയെ മാറ്റില്ലെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
വിചാരണക്കോടതി ജഡ്ജിയുടെ വിധിന്യായത്തില്‍ എതിർപ്പുണ്ടെങ്കില്‍ നമ്മുടെ നാട്ടിലെ നിയമസംവിധാനം അനുസരിച്ച് മേല്‍ക്കോടതിയിലേക്ക് പോവണം. ജഡ്ജിമാർക്ക് തിരിച്ച് പറയാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാധ്യമങ്ങളെ ഉപോയിച്ചും മറ്റും അവരെ കരിവാരിത്തേക്കുന്ന തെറ്റായ സമീപനം ഈ കേസ് ഉണ്ടാക്കില്ല. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചില്‍ നിന്നും അത്തരമൊരു തെറ്റായ കീഴ്വഴക്കം ഉണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു.വൈകിയെത്തുന്ന നീതി ഒരിക്കലും ലഭിക്കാത്ത നീതിക്ക് തുല്യമാണെന്ന് നമ്മള്‍ പലപ്പോഴും പറയാറുണ്ട്. എന്നാല്‍ ഇന്ത്യയിലെ കോടതികളുടെ കാര്യത്തില്‍ കാര്യങ്ങള്‍ വൈകുന്നു.
ഈ പ്രോസസാണ് ശിക്ഷ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ വരുന്നു. കാലതാമസം എന്നുള്ളത് ഒരു ശീലമായി മാറുന്നു. ചീഫ് ജസ്റ്റിസ് അടക്കം ഈ കാലതാമസത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഗണപതി കല്യാണം പോലെ ഈ കേസ് പോവില്ലെന്നും, ഒരു വിധി വേണമെന്നും അതിന് ഈ ജഡ്ജി തന്നെയാണ് നല്ലതെന്നും സിയാദ് റഹ്മാന്‍ സർ തീരുമാനിക്കുമായിരിക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.സിയാദ് റഹ്മാന്റെ ബെഞ്ചില്‍ നിന്നും അതിജീവിതയുടെ വാദം അംഗീകരിച്ചുകൊണ്ടുള്ള വിധിയാണ് വരുന്നതെങ്കില്‍ അദ്ദേഹത്തിന് നടിയോടോ അവരുടെ സുഹൃത്തുക്കളോടോ ഉള്ള ആത്മബന്ധം കൊണ്ടാണ് ഇത്തരമൊരു വിധിയെന്ന് ഞങ്ങള്‍ ഏതാലും പറയാന്‍ പോവുന്നില്ലെന്ന കാര്യം ഉറപ്പിക്കാം.
അതേസമയം, മെമ്മറി കാർഡ് അനധികൃതമായി ഇട്ടെന്ന് പറയുന്ന വിവോ ഫോണില്‍ അന്വേഷണം പ്രഖ്യാപിക്കാതിരിക്കുന്നതിനെതിരെ അതിജീവിതയുടെ ഭാഗത്തുള്ള അഭിഭാഷകർ ഹൈക്കോടതിയില്‍ അന്വേഷിക്കുന്നത് പോലും ഇല്ല.അക്കാര്യത്തില്‍ ആർക്കും ഒരു താല്‍പര്യവും ഇല്ല. അതെന്താ അങ്ങനെയെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു. അതേസമയം, ഇതടക്കമുള്ള ഒരോ കാര്യത്തിലും ഞങ്ങള്‍ വളരെ സൂക്ഷ്മതയോടെയാണ് പ്രവർത്തിക്കുന്നതെന്നാണ് അഡ്വ.ടിബി മിനിയുടെ മറുപടി. വ്യക്തമായ ഒരു ടീം വർക്ക് ഞങ്ങള്‍ക്കുണ്ട്. എല്ലാവരും നിയമപരമായ തീരുമാനം പരസ്പരം ചർച്ച ചെയ്താണ് സ്വീകരിക്കുന്നതെന്നും ടിബി മിനി കൂട്ടിച്ചേർക്കുന്നു.