Connect with us

ടെലിവിഷൻ അവാർഡ് തിളക്കത്തിൽ കൂടെവിടെ താരം നിഷാ മാത്യു; കുടുംബവിളക്കിലെ സിദ്ധാർത്ഥ് മികച്ച നടൻ; വില്ലനായി സാന്ത്വനം കുടുംബത്തിലെ തമ്പി; സന്തോഷം പങ്കുവച്ച് താരങ്ങൾ !

News

ടെലിവിഷൻ അവാർഡ് തിളക്കത്തിൽ കൂടെവിടെ താരം നിഷാ മാത്യു; കുടുംബവിളക്കിലെ സിദ്ധാർത്ഥ് മികച്ച നടൻ; വില്ലനായി സാന്ത്വനം കുടുംബത്തിലെ തമ്പി; സന്തോഷം പങ്കുവച്ച് താരങ്ങൾ !

ടെലിവിഷൻ അവാർഡ് തിളക്കത്തിൽ കൂടെവിടെ താരം നിഷാ മാത്യു; കുടുംബവിളക്കിലെ സിദ്ധാർത്ഥ് മികച്ച നടൻ; വില്ലനായി സാന്ത്വനം കുടുംബത്തിലെ തമ്പി; സന്തോഷം പങ്കുവച്ച് താരങ്ങൾ !

മലയാളി കുടുംബ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ് കാണാൻ വേണ്ടിത്തന്നെയാണ്. എന്നാൽ അതിൽ ജനപ്രിയ പരമ്പരയ്ക്ക് എല്ലാം നിരാശയാണ് ഫലം. റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന കുടുംബവിളക്കും സാന്ത്വനവും തന്നെയാണ് അവാർഡുകൾ വാരിക്കൂട്ടിയിരിക്കുന്നത്,

കൂടെവിടെ തൂവൽസ്പർശം തുടങ്ങി റേറ്റിങ്ങിൽ പിന്നോട്ട് നിൽക്കുന്ന എന്നാൽ ജനഹൃദയങ്ങളിൽ മുന്നിൽ നിൽക്കുന്ന സീരിയലുകൾക്ക് അവാർഡുകൾ കുറവാണ്. ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിന്റെ ടെലികാസ്റ്റ് കഴിഞ്ഞിട്ടില്ല. ഏതായാലും കാഴ്ചയ്ക്ക് ഗംഭീരമാക്കി തന്നെയാകും ഏഷ്യാനെറ്റ് അവാർഡ് വിതരണം നടക്കുക..

എന്നാൽ , സിനിമാ സീരിയൽ രംഗത്തെ മികച്ച കലാ സൃഷ്ട്ടികൾ പരിഗണിച്ചപ്പോൾ ഗുരുപദം ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി ഗുരുപ്രിയ ഫൗണ്ടേഷൻ സിനിമ സീരിയൽ മാധ്യമ അവാർഡ് 2022 മികച്ച നടനായത് കുടുംബവിളക്ക് സീരിയൽ കഥാപാത്രം സിദ്ധാർഥ് നെ അവതരിപ്പിക്കുന്ന കൃഷ്ണകുമാർ മേനോൻ ആണ്.

മികച്ച നടി മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂവിലെ മാളവിക വെയിൽസ് ആണ്. മികച്ച പ്രതിനായകൻ രോഹിത് എസ് വേദ് ആണ്. രണ്ടു സീരിയലുകളിൽ ചെയ്യുന്ന വില്ലൻ കഥാപാത്രത്തിനാണ് രോഹിതിന് അവാർഡ് ലഭിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിലെ സാന്ത്വനം സൂര്യ ടി വിയിലെ മനസ്സിനക്കരെ എന്നീ സീരിയലുകളാണ് അവ. അതേസമയം മികച്ച പ്രതിനായികാ വേഷം ചെയ്യുന്നതിന് ജനപ്രിയ നായികാ നിഷാ മാത്യുവിനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കൂടെവിടെ സീരിയലിലെ റാണിയമ്മയാണ് നിഷയ്ക്ക് അവാർഡ് നേടിക്കൊടുത്തത്. മികച്ച സഹനടനുള്ള അവാർഡ് മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ ഷോബി തിലകൻ നേടി.

അവാർഡിൽ സന്തോഷം പങ്കുവച്ച് താരങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്…

അതേസമയം ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ ആർക്കൊക്കെ അവാർഡ് ഉണ്ട് , ഏതൊക്കെയാണ് മികച്ച സീരിയൽ എന്നറിയാൻ അക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി കുടുംബപ്രേക്ഷകർ.

ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ബെസ്റ്റ് ആക്റ്റർ സാന്ത്വനത്തിലെ ബാലേട്ടനായ രാജീവ് പരമേശ്വരൻ. ബെസ്റ്റ് ആക്ട്രസ്, മീര വാസുദേവ് കുടുംബവിളക്ക് സീരിയൽ. ശിവാജ്ഞലിയാണ് ബെസ്റ്റ് താരജോഡികൾ… അമ്മയാറിയാതെയിലെ സുഭാഷ് നായർ ആണ് ബെസ്റ്റ് വില്ലൻ അവാർഡ് നേടിയിരിക്കുന്നത്.

കൂടെവിടെ സീരിയൽ നായികാ അൻഷിദയ്ക്ക് പോപ്പുലർ നായികാ അവാർഡ് ഉണ്ടെന്നുള്ള സൂചനയും ഉണ്ട്. അതുപോലെ അമ്മയറിയാതെ നായകൻ നിഖിൽ നായർ ആണ് പോപ്പുലർ നടനുള്ള അവാർഡ് സ്വന്തമാക്കിയതെന്നും സൂചനയുണ്ട്.

ബെസ്റ്റ് സീരിയൽ ആയി സാന്ത്വനം തന്നെയാകണം തിരഞ്ഞെടുത്തിട്ടുണ്ടാകുക… ഏഷ്യാനെറ്റ് ടെലിവിഷൻ അവാര്ഡ് ടെലികാസ്റ്റ് ചെയ്യുമ്പോഴേ പൂർണ്ണമായ വിവരങ്ങൾ പുറത്തുവരുകയുള്ളു..

about tv awards

More in News

Trending

Recent

To Top