Connect with us

ഓസ്‌കാര്‍ 2022; ‘ആര്‍ആര്‍ആറും’ ‘ദി കാശ്മീര്‍ ഫയല്‍സും’ പുറത്ത്, ഇന്ത്യന്‍ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’

News

ഓസ്‌കാര്‍ 2022; ‘ആര്‍ആര്‍ആറും’ ‘ദി കാശ്മീര്‍ ഫയല്‍സും’ പുറത്ത്, ഇന്ത്യന്‍ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’

ഓസ്‌കാര്‍ 2022; ‘ആര്‍ആര്‍ആറും’ ‘ദി കാശ്മീര്‍ ഫയല്‍സും’ പുറത്ത്, ഇന്ത്യന്‍ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’

ഓസ്‌കാര്‍ 2022ലെ ഇന്ത്യന്‍ ഔദ്യോഗിക എന്‍ട്രിയായി ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’. മികച്ച അന്താരാഷ്ട്ര ചിത്രത്തിനായുള്ള മത്സരത്തിലാകും ഇന്ത്യയുടെ എന്‍ട്രിയായി ‘ചെല്ലോ ഷോ’ മത്സരിക്കുക. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

എന്നാല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജമൗലി ചിത്രം ‘ആര്‍ആര്‍ആര്‍’ ലിസ്റ്റില്‍ നിന്നും പുറത്തായി. ഒപ്പം വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ദി കാശ്മീര്‍ ഫയല്‍സും’ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

‘ഓ മൈ ഗോഡ് എന്തൊരു രാത്രിയായിരിക്കും ഇത്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയോടും ജൂറി അംഗങ്ങളോടും നന്ദി അറിയിക്കുന്നു. ‘ചെല്ലോ ഷോ’യില്‍ വിശ്വസിച്ചതിന് നന്ദി. ഇപ്പോള്‍ എനിക്ക് വീണ്ടും ശ്വസിക്കാനും വിനോദവും പ്രചോദനവും നല്‍കുന്ന സിനിമയില്‍ വിശ്വസിക്കാനും കഴിയുന്നു’ പാന്‍ നളിന്‍ പ്രതികരിച്ചു.

ഭവിന്‍ റബാരി, വികാസ് ബട്ട, റിച്ച മീന, ഭാവേഷ് ശ്രീമാലി, ദിപെന്‍ റാവല്‍, രാഹുല്‍ കോലി എന്നിവരാണ് ചെല്ലോ ഷോയില്‍ പ്രധാന താരങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ സെല്ലുലോയിഡില്‍ നിന്നും ഡിജിറ്റലിലേക്കുള്ള പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം. 2021ലെ െ്രെടബെക്ക ഫിലിം ഫെസ്റ്റിവലില്‍ ചിത്രം വേള്‍ഡ് പ്രീമിയര്‍ ചെയ്തിരുന്നു. 2021ലെ 66ാമത് വല്ലാഡോലിഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സ്‌പൈക്കും സിനിമ നേടിയിട്ടുണ്ട്.

More in News

Trending

Recent

To Top