ജോര്‍ജുകുട്ടി കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി ചിത്രം കണ്ട ആവേശത്തില്‍ അശ്വിന്‍ അശ്വിന്‍
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ദൃശ്യം റീമേക്ക് ചെയ്തതോടെ. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ. ഒടുവിൽ ‘ദൃശ്യം 2’ പുറത്തിറങ്ങി ദിവസത്തിനുള്ളില്‍ മികച്ച അഭിയപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് മികച്ച അഭിപ്രായവുമായി രംഗത്തെത്തിയത്.
ഇപ്പോഴിതാ സിനിമ കണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍ പങ്കുവെച്ച അഭിപ്രയമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം’, അശ്വിന്‍ ട്വീറ്റ് ചെയ്തു.
ഒരു മണിക്കൂറിനുള്ളില്‍ 13,000ത്തിലേറെ ലൈക്കുകളും 1700ല്‍ അധികം ഷെയറുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അഞ്ഞൂറിലേറെ കമന്‍റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.
ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫാണ് .
