Connect with us

ജോര്‍ജൂട്ടിയെ പോലീസ് പിടിക്കുമെന്നായപ്പോള്‍ ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ മീനയുടെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ?

Malayalam

കഴിഞ്ഞ ദിവസമായിരുന്നു ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ദൃശ്യം 2 നെക്കുറിച്ച്‌ എഴുത്തുകാരിയും അദ്ധ്യപികയുമായ ശാരദക്കുട്ടി എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ നടി മീനയുടെ കഥാപാത്രത്തെ കുറിച്ചാണ് ശാരദക്കുട്ടി ഫേസ്ബുക്കിലെഴുതിയിരിക്കുന്നത്

കുറിപ്പിന്റെ പൂർണ്ണ രൂപം

ദൃശ്യം 2 എന്നെ പഠിപ്പിച്ചതിത്ര മാത്രം ജീവിതത്തെ നേരിടുമ്ബോള്‍ പെണ്ണുങ്ങളേ, നമ്മള്‍ മീനയുടെ ടൈറ്റായി പിന്‍ ചെയ്ത സാരി ഓര്‍മ്മിക്കണം. അലസമായ വിടര്‍ന്ന ആ കണ്‍പീലിയും കാറ്റിലിളകുന്ന നേര്‍മ്മയേറിയ മുടിയും ഓര്‍ക്കണം. ജോര്‍ജൂട്ടിയെ ഇപ്പോ പോലീസ് പിടിക്കുമെന്നാകുന്ന സമയത്ത് കരഞ്ഞു വന്ന് ‘ഞാനാണെല്ലാത്തിനും കാരണക്കാരി ‘ എന്നു പറയുന്ന സമയത്തെ ആ മാച്ചിങ് പ്രിന്റഡ് ബ്ലൗസ് ശ്രദ്ധിച്ചോ? അങ്ങനെയൊക്കെയേ ജീവിതത്തോടാകാവൂ. അല്ലാതെ ഒരു മാതിരി ഗീതാപ്രഭാകറിനെപ്പോലെ അലറുകയും കണ്ണു തുറിക്കുകയും എന്തൊരോവറാണതൊക്കെ . നമ്മളെപ്പോഴും ഓര്‍ക്കണം , നമ്മളൊരു മീന മാത്രമാണ് ജീവിതത്തില്‍ റാണിയല്ല. സമചിത്തത കൈവിടുന്നുവെന്നു തോന്നുമ്ബോള്‍ നമ്മള്‍ മീനയാണെന്ന്, മീന മാത്രമാണെന്ന് മറക്കാതിരിക്കുക. പിന്നെല്ലാം ഓക്കെ . എസ്.ശാരദക്കുട്ടി

Continue Reading
You may also like...

More in Malayalam

Trending

Recent

To Top