തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു, താന്‍ ഷോക്കായി; ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് റഹ്മാന്
തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു, താന്‍ ഷോക്കായി; ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് റഹ്മാന്
തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു, താന്‍ ഷോക്കായി; ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ് കരുതിയിരുന്നതെന്ന് റഹ്മാന്
വന്‍ താര നിര അണിനിരക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിക്കുമ്പോഴുള്ള അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടന് റഹ്മാന് ഇപ്പോള്‍. ഐശ്വര്യ റായ്ക്കൊപ്പം ആയിരുന്നു തന്റെ ആദ്യത്തെ സീന്‍ എന്നാണ് റഹ്മാന് പറയുന്നത്.
സിനിമ ആരംഭിക്കുന്നതിന് ആറു മാസം മുമ്പേ മേക്കപ്പ് ടെസ്റ്റ്, കോസ്റ്റ്യൂം റിഹേഴ്സല്‍, ഡയലോഗ് റിഹേഴ്സല്‍ എന്നിവ ഉണ്ടായിരുന്നു. അപൂര്‍വമായി മാത്രമേ ഒരു സിനിമയില്‍ ഇത്രയധികം താരങ്ങള്‍ വരാറുള്ളൂ. അഭിനയിച്ച എല്ലാവരും പ്രധാനപ്പെട്ട താരങ്ങളാണ്. സെറ്റില്‍ അമ്പത്, അറുപത് കാരവാനുകളുണ്ടാവും. ഓരോരുത്തര്‍ക്കും കാരവാനുണ്ട്.
ബാഹുബലിയില്‍ മൂന്നോ നാലോ പേരാണ് പ്രധാന അഭിനേതാക്കള്‍. ബാക്കിയെല്ലാവരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും മറ്റുമാണ്. പൊന്നിയിന്‍ സെല്‍വനില്‍ ഒരു ചെറിയ വേഷത്തിലാണെങ്കിലും പ്രമുഖ ആര്‍ട്ടിസ്റ്റുകളാണ് എത്തിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വനില്‍ തന്റെ ആദ്യ സീന്‍ ഐശ്വര്യ റായ്ക്കൊപ്പമാണ്. അവര്‍ വളരെ പ്രൊഫഷണലാണ്. താന്‍ വിചാരിച്ചത് ഐശ്വര്യ റായ് നമ്മളോടൊന്നും സംസാരിക്കില്ലെന്നാണ്.
പക്ഷെ അങ്ങനെയായിരുന്നില്ല. തന്നെ പറ്റി അവര്‍ നന്നായി ഗൂഗിള്‍ ചെയ്തത് പോലെയുണ്ടായിരുന്നു. സിനിമയിലെ തന്റെ വര്‍ഷങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. താന്‍ ഷോക്കായി. ഒരു സീനില്‍ റിഹേഴ്സല്‍ ചെയ്യണമെന്ന് പറഞ്ഞ് അവരും താനും ഒരുമിച്ച് റിഹേഴ്സല്‍ ചെയ്തു. അവരുടെ താല്പര്യ പ്രകാരമായിരുന്നു അത് ചെയ്തത് എന്നാണ് ഒരു അഭിമുഖത്തില്‍ റഹ്മാന് പറയുന്നത്.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ. മലയാള സിനിമയുടെ കളക്ഷനെക്കുറിച്ചു സംസാരിച്ചതിനെതിരെയാണ് ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയിരിക്കുന്നത്....
ഇന്ത്യൻ ചലച്ചിത്ര രംഗത്ത് പകരം വെയ്ക്കാനില്ലാത്ത പ്രതിഭാസമാണ് അമിതാഭ് ബച്ചൻ. ഇന്ത്യൻ സിിനമയുടെ മുഖമായി അദ്ദേഹം നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇന്നും...
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....