തന്റെ സിനിമ വന്‍ വിജയമായാല്‍ പോലും പ്രതിഫലം ഉയര്‍ത്തില്ല, ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നും വിചാരിക്കാറില്ല; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തന്റെ സിനിമ വന്‍ വിജയമായാല്‍ പോലും പ്രതിഫലം ഉയര്‍ത്തില്ല, ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നും വിചാരിക്കാറില്ല; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
തന്റെ സിനിമ വന്‍ വിജയമായാല്‍ പോലും പ്രതിഫലം ഉയര്‍ത്തില്ല, ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നും വിചാരിക്കാറില്ല; അതിന്റെ കാരണത്തെ കുറിച്ച് പറഞ്ഞ് ദുല്‍ഖര്‍ സല്മാന്
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്മാന്. മലയാളത്തിനു പുറത്ത് പോലും ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലുംവളരെ സജീവമാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്.
സിനിമ വന്‍ വിജയമായാല്‍ പ്രതിഫലം ഉയര്‍ത്തില്ലെന്നാണ് ദുല്‍ഖര്‍ സല്മാന് പറയുന്നത്. തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ചുപ് റിവഞ്ച് ഓഫ് ആര്‍ട്ടിസ്റ്റിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ ഇതേ കുറിച്ച് പറഞ്ഞത്. സിനിമയുടെ ജയപരാജയങ്ങളെ കുറിച്ച് അധികം ചിന്തിക്കാറില്ല.
ഇനി എന്റെ സിനിമ വലിയ ബ്ലോക് ബസ്റ്ററായാല്‍ എന്റെ വിജയമാണെന്നോ ഞാനൊരു സൂപ്പര്‍ സ്റ്റാറാണെന്നോ വിചാരിക്കാറില്ല. ഈ വിജയം അടുത്ത സിനിമയുടെ ബജറ്റ് വര്‍ധിപ്പിക്കാനോ പ്രതിഫലം കൂട്ടാനോ ഉപയോഗിക്കാറുമില്ല.
കൂടാതെ ഇതിന്റെ പേരില്‍ ചിത്രങ്ങളില്‍ സൂപ്പര്‍ ഹീറോ എന്‍ട്രി നല്കാന് സംവിധായകനെ സമീപിക്കില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. ഒരു സിനിമയുടെ വിജയത്തിന് കാരണം ഞാന്‍ അല്ല. അതിന്റെ കണ്ടന്റാണ്. പ്രേക്ഷകര്‍ സിനിമയെ സ്നേഹിക്കുകയും സ്വീകരിക്കുകയും നിരസിക്കുകയും ചെയ്യുന്നത് കഥയെ അടിസ്ഥാനപ്പെടുത്തിയാണെന്നും നടന് കൂട്ടിച്ചേര്‍ത്തു.
സിനിമയിലെ ജയപരാജയങ്ങള്‍ ഒരു റോളര്‍ കോസ്റ്റ് പോലെയാണ്. ഒരു സിനിമ ഹിറ്റായാല്‍ അതിനു പിന്നാലെ ഒരു പരാജയവും തേടി എത്തും. അതിനാല്‍ ജയപരാജയങ്ങളോട് അധികം അറ്റാച്ച്മെന്റ് കാണിക്കാറില്ല. വലിയ പരിശ്രമം നല്കി കൊണ്ട് ചെയ്ത ചിത്രം മികച്ച വിജയം നേടിയാല്‍ അത് എല്ലാവരേയും സന്തോഷിപ്പിക്കുമെന്നും ദുല്‍ഖര്‍ അഭിമുഖത്തില്‍ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ കണ്ണൻ സാഗർ. ഇപ്പോഴിതാ കല കൊണ്ടു മാത്രം ഉപജീവനം സാധ്യമല്ലെന്നു തിരിച്ചറിഞ്ഞപ്പോൾ കച്ചവടവും തുടങ്ങിയെന്ന് പറയുകയാണ് നടൻ....
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ വാർത്തകളാണ് പുറത്തെത്തുന്നത്. പേരുപറയാതെ പ്രമുഖ നടനെതിരെ വിമർശനവുമായെത്തിയ നിർമാതാക്കളുടെ സംഘടനയുടെ ട്രഷറർ കൂടിയായ...