Connect with us

കാവ്യാമാധവനും നമിതയ്ക്കും ഒരേ ദിവസം പിറന്നാൾ; നമിതയ്ക്ക് മാത്രം ആശംസ അറിയിച്ച മീനാക്ഷി, അമ്മയുടെ കാര്യം മറന്ന് പോയോ, ദിലീപും ആശംസകൾ പറഞ്ഞില്ലേ….?; വൈറലാകുന്ന കമെന്റുകൾ !

News

കാവ്യാമാധവനും നമിതയ്ക്കും ഒരേ ദിവസം പിറന്നാൾ; നമിതയ്ക്ക് മാത്രം ആശംസ അറിയിച്ച മീനാക്ഷി, അമ്മയുടെ കാര്യം മറന്ന് പോയോ, ദിലീപും ആശംസകൾ പറഞ്ഞില്ലേ….?; വൈറലാകുന്ന കമെന്റുകൾ !

കാവ്യാമാധവനും നമിതയ്ക്കും ഒരേ ദിവസം പിറന്നാൾ; നമിതയ്ക്ക് മാത്രം ആശംസ അറിയിച്ച മീനാക്ഷി, അമ്മയുടെ കാര്യം മറന്ന് പോയോ, ദിലീപും ആശംസകൾ പറഞ്ഞില്ലേ….?; വൈറലാകുന്ന കമെന്റുകൾ !

മലയാള സിനിമയുടെ അഭിമാന നായികയാണ് കാവ്യ മാധവന്‍. മലയാള സിനിമയുടെ നായികാ സങ്കല്‍പത്തിന് ഒരൊറ്റ ഉത്തരമേ ഇന്നും മലയാളികൾക്ക് പറയാൻ ഉള്ളു.

ബാല താരമായി സിനിമയിൽ എത്തിയ കാവ്യാ ഇന്നും മലയാള സിനിമയിൽ വലിയ കോളിളക്കം സൃഷിട്ടിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിൽ വിജയം നേടിയെങ്കിലും വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളെ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇന്ന് കാവ്യയുടെ പിറന്നാൾ ആണ്. പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ എണ്ണമില്ലാത്തത്ര പോസ്റ്റുകളാണ് നിറയുന്നത് . അതേസമയം , ചുരുക്കം ചില സെലിബ്രിറ്റികള്‍ മാത്രമാണ് കാവ്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

കാവ്യയുടെ ഫാന്‍സ് പേജില്‍ എല്ലാം പിറന്നാള്‍ ആശംസകള്‍ പതിവുപോലെ എത്തിയിട്ടുണ്ട് . എന്നാല്‍ ഓരോരുത്തരുടെയും പിറന്നാള്‍ ആഘോഷം ഒരു പോസ്റ്റില്‍ ആഘോഷമാക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ പോലും കാവ്യയ്ക്ക് ഒരു പിറന്നാള്‍ ആശംസ അറിയിച്ച് പോസ്റ്റ് പങ്കുവയ്ക്കുന്നതായി കണ്ടില്ല. സിനിമയില്‍ നിന്ന് വിട്ടു നിന്നതോടെ കാവ്യയെ ആരാധകര്‍ മറന്നോ എന്നാണ് കാവ്യാ ഫാൻസ്‌ ചോദിക്കുന്നത്.

മീനാക്ഷിയോ ദിലീപോ കാവ്യയ്ക്ക് ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ എത്തിയില്ല എന്നതും കാവ്യ ഫാന്‍സ് നിരീക്ഷിച്ചിട്ടുണ്ട്. അതേ സമയം ഇന്ന് (സെപ്റ്റംബര്‍ 19) തന്നെയാണ് നടി നമിതയുടെയും പിറന്നാള്‍. അടുത്ത കൂട്ടുകാരിയായ നമിതയുടെ പിറന്നാളിന് ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവയ്ക്കാന്‍ മീനാക്ഷി മറന്നിട്ടില്ല.

കാവ്യയുടെ കഴിഞ്ഞ ജന്മദിനത്തില്‍ മീനാക്ഷി പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കാവ്യയ്ക്ക് ഒപ്പം ചിരി അടക്കി പിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആണ് പങ്കുവച്ചത്. ‘ഹാപ്പി ബേര്‍ത്ത് ഡേ.. ഐ ലവ് യു’ എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍.

അതേ സമയം ഇത്തവണത്തെ ഓണത്തിന് കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മിയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഫോട്ടോ വൈറലായിരുന്നു. അതുകൊണ്ട് രണ്ട് പേര്‍ക്കും ഇടയില്‍ പ്രശ്‌നമുണ്ട് എന്ന് തോന്നുന്നില്ല എന്നും കമെന്റുകൾ ഉണ്ട്.

about kavya madhavan

More in News

Trending