Connect with us

100 കോടിയും നേടി മുന്നോട്ടു പോകുന്ന കാര്‍ത്തികേയ 2 ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട് നായക നടന്‍ നിഖില്‍ സിദ്ധാര്‍ഥ

News

100 കോടിയും നേടി മുന്നോട്ടു പോകുന്ന കാര്‍ത്തികേയ 2 ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട് നായക നടന്‍ നിഖില്‍ സിദ്ധാര്‍ഥ

100 കോടിയും നേടി മുന്നോട്ടു പോകുന്ന കാര്‍ത്തികേയ 2 ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ട് നായക നടന്‍ നിഖില്‍ സിദ്ധാര്‍ഥ

ഇന്നും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ് തെലുങ്ക് ചിത്രം കാര്‍ത്തികേയ 2. റിലീസ് ചെയ്തിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണികളുള്ള ചിത്രത്തിന്റെ മലയാളം പതിപ്പ് സെപ്റ്റംബര്‍ 23 ന് റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ വ്യക്തിപരമായ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് നായകന്‍ നിഖില്‍ സിദ്ധാര്‍ഥ.

തന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കുന്ന ചിത്രം ആദ്യമായി ബിഗ് സ്‌ക്രീനില്‍ കണ്ടു എന്നതാണ് അത്. ബോക്‌സ് ഓഫീസില്‍ 100 കോടിയും നേടി മുന്നോട്ടു കുതിക്കുന്ന ചിത്രം അതിലെ നായക നടന്‍ ഇതുവരെ തിയറ്ററില്‍ കണ്ടിരുന്നില്ല. ഹൈദരാബാദിലെ പ്രസാദ്‌സ് ഐമാക്‌സില്‍ ഇന്നാണ് നിഖില്‍ ചിത്രം കണ്ടത്.

സിനിമാപ്രേമികളുടെ കണ്ണില്‍ പെടാതെ രഹസ്യമായാണ് നിഖില്‍ തന്റെ സീറ്റില്‍ എത്തിയത്. ഹൗസ്ഫുള്‍ പ്രദര്‍ശനമായിരുന്നു ചിത്രത്തിന്. തിയറ്ററില്‍ നിന്നുള്ള തന്റെ ചിത്രവും നിഖില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്.

റിലീസിന്റെ ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയായിരുന്നു കളക്റ്റ് ചെയ്തത്. ഹിന്ദി പതിപ്പിന് ലഭിച്ച സ്വീകരണം എടുത്ത് പറയേണ്ടതുണ്ട്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചിരുന്നു. മൂന്ന് വാരങ്ങളില്‍ നിന്നായി ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 111 കോടി ചിത്രം നേടിയിരുന്നു.

More in News

Trending

Recent

To Top