Connect with us

എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?; അധികം ആരും ആശംസകൾ പോലും പറഞ്ഞില്ലല്ലോ..?; പിറന്നാൾ ദിനത്തിൽ കാവ്യയുടെ പഴയ ഫോട്ടോ പങ്കുവെച്ചതിന് ഉണ്ണി മുകുന്ദനോട് ആരാധകർ ചോദിച്ച ചോദ്യം!

News

എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?; അധികം ആരും ആശംസകൾ പോലും പറഞ്ഞില്ലല്ലോ..?; പിറന്നാൾ ദിനത്തിൽ കാവ്യയുടെ പഴയ ഫോട്ടോ പങ്കുവെച്ചതിന് ഉണ്ണി മുകുന്ദനോട് ആരാധകർ ചോദിച്ച ചോദ്യം!

എത്ര നല്ല ഫോട്ടോകളുണ്ട് എന്നിട്ടും ഇതാണോ കിട്ടിയത്?; അധികം ആരും ആശംസകൾ പോലും പറഞ്ഞില്ലല്ലോ..?; പിറന്നാൾ ദിനത്തിൽ കാവ്യയുടെ പഴയ ഫോട്ടോ പങ്കുവെച്ചതിന് ഉണ്ണി മുകുന്ദനോട് ആരാധകർ ചോദിച്ച ചോദ്യം!

മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട നായികമാരിൽ‌ ഒരാളാണ് ‌നടി കാവ്യാ മാധവൻ. ഇന്ന് താരം മുപ്പത്തിയെട്ടിലെത്തി നിൽ‌ക്കുകയാണ്. നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരമാണ് കാവ്യയ്ക്ക് ആശംസകൾ നേരുന്ന് രംഗത്തുവന്നിരിക്കുന്നത് . 1984 സെപ്റ്റംബ‍ർ 19നായിരുന്നു കാവ്യയുടെ ജനനം. ഇന്ന് രാവിലെ മുതൽ കാവ്യാ ഫാൻസ്‌ ഗ്രൂപ്പുകൾ എല്ലാം സജീവമായിരുന്നു.

പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കാവ്യയുടെ പിറന്നാൾ ആണെന്നറിഞ്ഞ് മലയാളികളും ആശംസകൾ അറിയിച്ചു പോസ്റ്റുകൾ പങ്കുവച്ചിരുന്നു. എന്നാൽ അധികം സിനിമാ താരങ്ങളൊന്നും കാവ്യയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരുന്നില്ല.

പിറന്നാൾ ദിനത്തിൽ കാവ്യാ മാധവന് ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കാവ്യാ മാധവന്റെ വളരെ പഴയൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ആശംസകൾ നേർന്നിരിക്കുന്നത്.

ഉണ്ണി മുകുന്ദന്റെ പിറന്നാൾ ആശംസ വൈറലായതോടെ നിരവധി രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ‘എത്ര നല്ല ഫോട്ടോ ഉള്ള ആളാണ് കാവ്യ.

‘എന്നിട്ട് വിഷ് ചെയ്യാൻ ഈ ഒരു ബ്ലർ പിക് ആണല്ലോ ഉണ്ണി ഏട്ടന് കിട്ടിയേ എന്നോർക്കുമ്പോളാണ് വിഷമം’ എന്നാണ് കാവ്യയുടെ പഴയ ഫോട്ടോ ഷെയർ ചെയ്തതിന്റെ പേരിൽ ഉണ്ണി മുകുന്ദനെ പലരും കളിയാക്കുന്നത്.

ബാലതാരമായെത്തി നായിക നിരയിലേക്കുയര്‍ന്ന താരം ഏറെ വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടി കൂടിയാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള കാവ്യ മാധവൻ്റെ സ്വദേശം കാസർകോട് ജില്ലയിലെ നീലേശ്വരമാണ്.

അഭിനയത്തിൽ സജീവമല്ലെങ്കിലും ഇപ്പോഴും കാവ്യയ്ക്ക് ആരാധകരേറെയാണ്. ഫാൻസ് ഗ്രൂപ്പുകളിലടക്കം കാവ്യയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയ കാവ്യ ലാല്‍ ജോസിൻ്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലൂടെയാണ് ദിലീപിൻ്റെ നായികയായി തുടക്കം കുറിച്ചത്.

ഡാര്‍ലിങ്‌ ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമൻ, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ, മീശമാധവൻ, തിളക്കം, സദാനന്ദന്‍റെ സമയം, മിഴിരണ്ടിലും. പുലിവാൽകല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവിൽ പിന്നെയും വരെ നീളുന്നതാണ് കാവ്യ നായികയായ സിനിമകളുടെ പേരുകൾ. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് നടിയെ തേടി വന്നിട്ടുണ്ട്.

സിനിമയിൽ സജീവമായിരുന്ന 25 വര്‍ഷങ്ങള്‍ കൊണ്ട് 73 ഓളം ചിത്രങ്ങളിലാണ് കാവ്യ അഭിനയിച്ചിട്ടുള്ളത്. 2009ൽ നിശാൽ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ വിവാഹം. 2011ൽ ഇവർ‍ വേര്‍പിരിഞ്ഞു.

പിന്നീട് 2016ൽ ജനപ്രിയ നായകൻ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പെട്ടെന്ന് കാവ്യയുമായുള്ള വിവാഹവുമൊക്കെ അക്കാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. തന്‍റെ ഭാഗ്യനായികയായ തിളങ്ങിയ കാവ്യ പിന്നീട് ദിലീപിന്‍റെ ജീവിതത്തിലും ഒന്നിച്ച കാഴ്ച ആരാധകര്‍ അടക്കം ഏവരും ആഘോഷമാക്കിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഇരുവർക്കും ഇപ്പോൾ ഒരു മകളുണ്ട്. മകളുടെ പേര് മഹാലക്ഷ്മി എന്നാണ്. 2018 ഒക്ടോബർ 19നായിരുന്നു മകൾ ജനിച്ചത്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്. ഇടയ്ക്കിടയ്ക്ക് ഒരുമിച്ചുള്ള ചിത്രങ്ങൾ ഇവർ പങ്കുവെക്കാറുണ്ട്.

about dileep

More in News

Trending