എന്റെ ആ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല,തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി !
മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില് ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ടു സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇന്ന് പ്രേക്ഷകരുടെ ആസിഫ് ഇക്കയായി മാറിക്കഴിഞ്ഞു.വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങൾ സമ്മാനിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. വീഡിയോ ജോക്കിയിൽ നിന്നും മലയാള സിനിമയിലെ മുൻനിരയിലേക്ക് ഉള്ള ദൂരം ആസിഫ് അലി എന്ന യുവാവിന സ്വപ്നം കാണാവുന്നതിലും അപ്പുറമായിരുന്നു.
എന്നിട്ടും തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒരുപാട് ശ്രമിച്ചു. ഒടുവിൽ തന്റെ മോഹങ്ങൾ ശ്യാമ പ്രസാദ് ഫിലിമിലൂടെ പൂവണിഞ്ഞു. പിന്നീട് ആസിഫ് അലി എന്ന യുവ നടന്റെ നാളുകൾ ആയിരുന്നു. തനിക്ക് ഒപ്പം ചുവടുവെച്ചവരെയൊക്കെ പിന്നിലാക്കി അദ്ദേഹം ഒരുപാട് വളർന്നു.
തുടർന്ന് വന്ന സിനിമകളിലൂടെ ഒരു വലിയ ആരാധക വൃന്ദത്തെയുണ്ടാക്കി എടുക്കാൻ ആസിഫിന് സാധിച്ചു. തന്റെ സിനിമകൾക്ക് തുടർ പരാജയം സംഭവിച്ചപ്പോഴും ആത്മവിശ്വാസം കൈ വിടാതെ പിടിച്ച് നിന്ന് മുന്നേറിയ നടൻ കൂടിയാണ് ആസിഫ് അലി. ഇപ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ആസിഫ് അലി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. നല്ല സിനിമകള്‍ സെലക്ട് ചെയ്യുന്നതിനുള്ള തന്റെ കഴിവില്‍ വിശ്വാസമില്ലെന്നാണ് ആസിഫ് അലി പറയുന്നത്.
താന്‍ നല്ല സിനിമകളെന്ന് വിശ്വസിക്കുന്ന സിനിമകള്‍ തിയേറ്ററുകളില്‍ ഓടാറില്ലെന്നും ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ആസിഫ് അലി പറഞ്ഞു. ‘ഞാന്‍ റിയാലിറ്റിയില്‍ ജീവിക്കുന്ന ഒരാളാണ്. കഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്റിറ്റി വേണമെന്നാണ് ചിന്തിച്ചിട്ടുള്ളത്. എപ്പോഴും കമ്മിറ്റഡായി നില്‍ക്കുന്നത് രണ്ട് പേരോടാണ്.’
ഒന്ന് നമ്മളെ വിശ്വസിച്ച് പൈസ ഇറക്കുന്ന പ്രൊഡ്യൂസര്‍, മറ്റൊന്ന് എന്നെ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്ന പ്രേക്ഷകര്‍. ഇവര്‍ക്ക് രണ്ട് പേര്‍ക്കും സന്തോഷം കൊടുക്കാന്‍ പറ്റിയിട്ടില്ലെങ്കില്‍ അത് വളരെ മോശമായ ഒരു കാര്യമാണ്. തോല്‍വി അംഗീകരിക്കാന്‍ ശ്രമിക്കാറുണ്ട്.’
‘നല്ല സിനിമകള്‍ സെലക്ട് ചെയ്യാനുള്ള എന്റെ കഴിവുകളില്‍ എനിക്ക് അത്ര വിശ്വാസമില്ല. ഞാന്‍ വിശ്വസിക്കുന്ന നല്ല സിനിമകള്‍ ഓടുന്ന സിനിമകളാകണമെന്ന് നിര്‍ബന്ധമില്ല. അതുകൊണ്ടാണ് ടൊറന്റ് സൂപ്പര്‍ സ്റ്റാറാണെന്നുള്ള പേര് പണ്ട് ആസ്വദിച്ചിരുന്നത്’ ആസിഫ് അലി പറഞ്ഞു.
കെട്ട്യോളാണെന്റെ മാലാഖയ്ക്ക് ശേഷം ആസിഫിന് കാര്യമായ വിജയം പിന്നീട് പുറത്തിറങ്ങിയ ചിത്രങ്ങളിൽ നേടാൻ കഴിഞ്ഞിരുന്നില്ല. കൊത്തിന് മുമ്പ് മഹാവീര്യറാണ് ആസിഫ് അലിയുടേതായി പുറത്തിറങ്ങിയ സിനിമ.
മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ സിനിമയായിട്ടാണ് മഹാവീര്യർ പ്രേക്ഷകരിലേക്ക് എത്തിയത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമിച്ച സിനിമ എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്തത്.
