മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയത് പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു;ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് രാഹുലില്‍ കാണാന്‍കഴിഞ്ഞത് ; വിനു മോഹൻ പറയുന്നു !
ഇപ്പോള്‍ രാജ്യത്താകമാനമുള്ള സംസാരം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ചാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടത്തുന്ന ഈ ദീര്‍ഘ പദയാത്ര കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ഗാന്ധിയും നടൻ വിനുമോഹനും തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധ നേടിയിരുന്നു . ഇപ്പോൾ അതിനെ കുറിച്ച് മനസുതുറക്കുകയാണ് വിനു മോഹൻ .
ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒപ്പംകൂടിയ നടന്‍ വിനു മോഹനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടംകൂടാന്‍ കാരണമെന്ന് രാഹുല്‍ പറഞ്ഞതായി വിനു മോഹന്‍ അറിയിച്ചു. ഒരു നടന്‍ എന്നനിലയില്‍ പരിചയപ്പെട്ടപ്പോഴാണ് രാഹുല്‍ മനസ്സുതുറന്നത്. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചുതരണമെന്നും രാഹുല്‍ വിനുവിനോട് അഭ്യര്‍ഥിച്ചു. തന്റെ മുത്തച്ഛനായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതെന്നു പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു.
കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍കഴിഞ്ഞതെന്ന് വിനു മോഹന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എം.എല്‍.എ. ക്ഷണിച്ചതുകൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
